Mount Kailash: മഹാദേവന്റെ കൈലാസത്തിൽ ഇതുവരെ ആർക്കും കയറാൻ കഴിഞ്ഞിട്ടില്ല, അതിന്റെ രഹസ്യം..?

Tue, 03 Aug 2021-7:27 am,

ശിവൻ തന്റെ കുടുംബത്തോടൊപ്പം കൈലാസ പർവ്വതത്തിൽ (Mount Kailash) താമസിക്കുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ജീവിച്ചിരിക്കുന്ന ഒരാൾക്കും ജീവനോടെ അവിടെ എത്താൻ കഴിയാത്തത്. മരണശേഷം അല്ലെങ്കിൽ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്ത അയാൾക്ക് മാത്രമേ കൈലാസം കീഴടക്കാൻ കഴിയൂവെന്നാണ് വിശ്വാസം. ഐതിഹ്യമനുസരിച്ച് കൈലാസ പർവ്വതം കയറിച്ചെന്ന് പലതവണ അസുരന്മാരും നെഗറ്റിവ് ശക്തികളും ശിവനിൽ നിന്ന് അവിടം തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും അവരുടെ ഉദ്ദേശ്യം ഒരിക്കലും നിറവേറ്റാനായില്ല. ഇത് ഇന്നും കൈലാസ പർവ്വതത്തിന് അതുപോലെ തന്നെയാണ്.  

കൈലാസ പർവ്വതത്തിൽ (Mount Kailash) കുറച്ചു കയറിയാലുടൻ അയാൾക്ക് ദിശ മനസിലാകാതാവുന്നുവെന്നാണ് വിശ്വാസം. 

ദിശ മനസിലാകാതെ കയറുക എന്നാൽ മരണത്തെ വിളിച്ചുവരുത്തുക അഗിനാണ് അർത്ഥം.  അതിനാൽ ഇന്നുവരെ ഒരു മനുഷ്യനും കൈലാസ പർവ്വതത്തിൽ കയറാൻ കഴിഞ്ഞിട്ടില്ല. ഈ മല കയറാൻ ശ്രമിക്കുന്ന ആർക്കും കൂടുതൽ കയറാൻ കഴിയില്ലെന്നും വിശ്വസിക്കപ്പെടുന്നു. 

ഏകദേശം 29,000 അടി ഉയരമുള്ള എവറസ്റ്റ് കൊടുമുടി കയറാൻ സാങ്കേതികമായി നോക്കുകയാണെങ്കിൽ വളരെ ബുദ്ധിമുട്ടാണ്.  കൈലാസ പർവ്വതം കയറാൻ നേരിട്ടുള്ള മാർഗമില്ല. ചുറ്റും കുത്തനെയുള്ള പാറകളും മഞ്ഞുമലകളുമാണ്. അത്തരം ബുദ്ധിമുട്ടുള്ള പാറകൾ കയറുമ്പോൾ ഏറ്റവും വലിയ കയറ്റക്കാർ പോലും ബുദ്ധിമുട്ടുന്നു. അതുകൊണ്ടുതന്നെ ചില അമാനുഷിക ശക്തികൾ അവിടെ പ്രവർത്തിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. അവിടെ ശരീരത്തിന്റെ രോമങ്ങളും നഖങ്ങളും വെറും 2 ദിവസത്തിനുള്ളിൽ ഇത്രയധികം വളരുന്നു അത് സാധാരണ 2 ആഴ്ചയ്ക്കുള്ളിൽ വളരുന്ന അത്രയും. കയറ്റക്കാരുടെ ശരീരം പെട്ടെന്ന് വാടി തുടങ്ങുകയും മുഖത്ത് വാർദ്ധക്യം ഉണ്ടാകുകയും ചെയ്യും.

1999 -ൽ റഷ്യൻ ശാസ്ത്രജ്ഞരുടെ ഒരു സംഘം ടിബറ്റിലെത്തി ഒരു മാസത്തോളം കൈലാസ പർവതത്തെക്കുറിച്ച് ഗവേഷണം നടത്തി. ഈ പർവതത്തിന്റെ ത്രികോണാകൃതിയിലുള്ള കൊടുമുടി സ്വാഭാവികമല്ലെന്നും മഞ്ഞ് മൂടിയ പിരമിഡാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഇക്കാരണത്താൽ കൈലാസ പർവ്വതം ശിവ പിരമിഡ് എന്ന് അറിയപ്പെടുന്നു. കൈലാസത്തിൽ കയറാൻ പുറപ്പെടുന്നവർ ഒന്നുകിൽ മരണപ്പെടുന്നു അല്ലെങ്കിൽ കയറാതെ മടങ്ങുന്നു.

ഈ ശാസ്ത്രീയ സർവേയുടെ ഏകദേശം 8 വർഷങ്ങൾക്ക് ശേഷം 2007 ൽ റഷ്യൻ പർവ്വതാരോഹകനായ സെർജി സിസ്റ്റിക്കോവ് (Sergei Sistikov) കൈലാസ പർവ്വതം കയറാൻ തന്റെ സംഘത്തോടൊപ്പം പുറപ്പെട്ടു. കുറച്ചു ദൂരം കയറിയപ്പോൾ തന്നെ അദ്ദേഹത്തിനും സംഘത്തിനും  കടുത്ത തലവേദന അനുഭവപ്പെടാൻ തുടങ്ങി. അതിനു ശേഷം അവരുടെ പാദങ്ങൾ, താടിയെല്ല്, പേശികൾ എന്നിവയിൽ ബുദ്ധിമുട്ട് അനുഭവയ്ക്കുകയും ചെയ്തു. തുടർന്ന് അവർക്ക് സംസാരിക്കാൻ കഴിയാതാവുകയും ചെയ്തു. ഈ പർവതത്തിൽ കയറുന്നത് മരണത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് അവർ മനസ്സിലാക്കി. അവർ ഉടണ് തന്നെ ടീമിനൊപ്പം താഴേക്ക് ഇറങ്ങി.  താഴെ എത്തിയതിനു ശേഷം ടീമംഗങ്ങൾക്ക് ഒരു ആശ്വാസം ലഭിച്ചു. 

ടിബറ്റ് പിടിച്ചടക്കിയ ചൈനയുടെ നിർദ്ദേശപ്രകാരം അവരുടെ പർവ്വതാരോഹകരും കൈലാസ പർവ്വതം (Mount Kailash) കയറാൻ ശ്രമിച്ചു. ആ ചൈനീസ് പർവ്വതാരോഹകർക്കും വിജയം ലഭിച്ചില്ല മാത്രമല്ല അവർക്ക് ലോകമെമ്പാടുമുള്ള എതിർപ്പ് നേരിടേണ്ടിവരികയും ചെയ്തു. ഈ എതിർപ്പിൽ പരാജയപ്പെട്ട ചൈനീസ് സർക്കാർ കൈലാസ പർവ്വതം കയറുന്നത് നിരോധിച്ചുകൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link