COVID Vaccine നെ അമിത വണ്ണവും മദ്യപാനവും പ്രതികൂലമായി ബാധിച്ചേക്കാം
അമിത വണ്ണം കോവിഡ് വാക്സിൻ ശരീരത്തിൽ പ്രവർത്തിക്കുന്നത് പ്രതികൂലമായി ബാധിച്ചേക്കാമെന്ന് പഠനം. ഇവരിൽ കോവിഡ് വാക്സിന് കാര്യമായ പ്രതിരോധം സൃഷ്ടിക്കാനാകില്ലെന്നാണ് പഠനത്തിൽ പറയുന്നത്
അമിതമായ വണ്ണമുള്ളവർക്ക് കോവിഡ് വേഗത്തിൽ പിടിപെടാൻ സാധ്യത ഉണ്ടെന്ന് നേരത്തെ പഠനങ്ങളിൽ പറഞ്ഞിട്ടുണ്ട്. അനൽസ് ഇന്റേർണൽ മെഡിസിന്റെ പഠന പ്രകാരം യുവാക്കളിലും മധ്യവയ്ക്കരിലും കോവിഡ് ബാധിച്ച് മരിക്കുന്നതിൽ പ്രധാനകാരണങ്ങളിൽ ഒന്ന് അമിതാ വണ്ണമാണ്.
അമിത വണ്ണം കൂടാതെ ഡിപ്രെഷൻ. ഏകാന്തത. അനരോഗ്യമായി ജീവിത ശൈലി തുടങ്ങിയവയും കോവിഡ് വാക്സിന്റെ കാര്യക്ഷമതയെ ബാധിച്ചേക്കാമെന്ന് പഠനങ്ങളിൽ പറയുന്നു.
അതോടൊപ്പം കരൾ സംബന്ധമായ ആരോഗ്യ പ്രശ്നമുള്ളവർക്കും വൃക്ക രോഗികൾക്കും, പ്രമേഹമുള്ളവർക്കും വാക്സിൻ വേണ്ട രീതിയിൽ ഫലപ്രദമാകില്ല.
ഇതിൽ പ്രധാനമായും വാക്സിൻ ഡോസുകൾ സ്വീകരിക്കുന്ന കാലയളവിൽ മദ്യപാനം നടത്തുകയാണെങ്കിൽ വാക്സിന്റെ ഫലപ്രാപ്തിയെ ബാധിക്കുമെന്ന് വിവിധ വാക്സിൻ നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.
വാക്സിൻ സ്വീകരിച്ചതിന് ശേഷം കുറഞ്ഞത് മൂന്ന് ദിവസത്തേക്ക് പൂർണമായി മദ്യം വർജ്ജിക്കണമെന്നാണ് സ്പുട്ട്ണിക്ക് വി വാക്സിന് വികസിപ്പിച്ച ആലക്സാണ്ടർ ജിൻ്റസ്ബർദ് പറയുന്നത്