ODI WC 2023 Final: അവസാനവട്ട ഒരുക്കത്തിൽ ഇന്ത്യയും ഓസീസും; ചിത്രങ്ങൾ കാണാം
ലോകകപ്പിൽ പരാജയമറിയാതെ 10 മത്സരങ്ങൾ ഇന്ത്യ പൂർത്തിയാക്കി കഴിഞ്ഞു.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയാണ് ഇന്ത്യ കരുത്തുകാട്ടിയത്.
റൺവേട്ടയിൽ വിരാട് കോഹ്ലിയും വിക്കറ്റ് വേട്ടയിൽ മുഹമ്മദ് ഷമിയുമാണ് മുന്നിൽ.
2011ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പ് ഫൈനൽ കളിക്കുന്നത്.
ആറാം കിരീടം എന്ന റെക്കോർഡ് നേട്ടത്തിലേയ്ക്കാണ് ഓസ്ട്രേലിയ ഒരുപടി കൂടി അടുത്തിരിക്കുന്നത്.
ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്ന് ഓസീസ് നായകൻ പാറ്റ് കമ്മിൻസ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
ഇന്ത്യയുടെ തന്ത്രങ്ങളെ ഓസീസിന് മറികടക്കാനാകുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.