Ola Electric scooter: Ola ഇലക്ട്രിക് സ്കൂട്ടറിന്‍റെ പ്രത്യേകത ഈ അഞ്ചു പ്രധാന ഗുണങ്ങളാണ്, അറിയാം top speed, range തുടങ്ങിയ കാര്യങ്ങള്‍

Thu, 05 Aug 2021-7:13 pm,

 

Ola lectric  സ്കൂട്ടറിന്   80,000 മുതല്‍  1,00,000 വരെയാകും വില എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

 

ഉപഭോക്താക്കളുടെ ആവശ്യം മുന്‍ നിര്‍ത്തി  മൂന്ന്  വേരിയന്റുകളിലാണ്  ഓല ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറങ്ങുന്നത്. മൂന്നു വേരിയന്റുകളുടേയും പ്രത്യേകത വ്യത്യസ്തമാണ്.   

അടിസ്ഥാന മോഡലില്‍ ഉപയോഗിച്ചി രിയ്ക്കുന്നത്  2kW മോട്ടോർ  ആണ്.  ഈ മോഡല്‍   45kmph വേഗത നല്‍കും.  എന്നാല്‍,  മിഡ് വേരിയന്റില്‍  4kW മോട്ടോർആണ് ഉള്ളത്.  70kmph വേഗത കൈവരിക്കാൻ ഈ സ്കൂട്ടറിന് കഴിയും.

 ഓല ഇലക്ട്രിക്കിന്‍റെ  ഏറ്റവും മികച്ച മോഡലില്‍  7kW മോട്ടോർ ആണ് ഉള്ളത്. ഇത് 95 കിലോമീറ്റർ വേഗതയില്‍ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്  

 ഓല ഇലക്ട്രിക് സ്കൂട്ടറിന്‍റെ  range സംബന്ധിച്ച് ഇപ്പോഴും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്.   range സംബന്ധിച്ച കാര്യങ്ങള്‍ ഒല ഇതുവരെ  വ്യക്തമാക്കിയിട്ടില്ല. എന്നാല്‍,   ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍   150 km  സഞ്ചരിക്കാന്‍ സധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

Ola Electric സ്കൂട്ടര്‍ മികച്ച  boot space നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.  രണ്ടു ഹെല്‍മറ്റ് സുരക്ഷിതമായി വയ്ക്കാനുള്ള  ഇടം ലഭിക്കുമെന്നാണ്   സൂചന. 

ഒല ഇലക്ട്രിക്  സ്കൂട്ടർ (Ola Electric scooter)  10 സവിശേഷ നിറങ്ങളില്‍ ലഭിക്കും. എന്നാല ഇത് സംബന്ധിച്ച വിവരങ്ങള്‍  കമ്പനി  ആഗസ്റ്റ്  15 ന് നല്‍കും. നിറങ്ങളുടെ കൃത്യമായ പേരുകൾ  കമ്പനി ലോഞ്ച് സമയത്ത് പ്രഖ്യാപിക്കും. "10 നിറങ്ങളിൽ ഒരു വിപ്ലവം" ആണ്  ഒല ഇലക്ട്രിക്  സ്കൂട്ടർ നടത്താന്‍ പോകുന്നത് എന്നാണ് കമ്പനി CEO അഭിപ്രായപ്പെട്ടത്.

  ഒല ഇലക്ട്രിക് അതിന്‍റെ  വരാനിരിക്കുന്ന സ്കൂട്ടറിനായി ഒല 'ഹൈപ്പർചാർജർ നെറ്റ്‌വർക്ക്'  (Ola 'Hypercharger Network' ) ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു.  സ്കൂട്ടര്‍ ഉടമകള്‍ക്ക് സൗകര്യ പ്രദമായി ചാര്‍ജ്ജ് ചെയ്യുന്നതിന് അവസരമൊരുക്കുക എന്നതും കമ്പനി ലക്ഷ്യമിടുന്നു.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link