Onam 2024: തിരുവോണപ്പുലരി മുതൽ ഇവർക്ക് ലഭിക്കും രാജകീയജീവിതം, നിങ്ങളും ഉണ്ടോ?

Sat, 14 Sep 2024-9:26 am,

സമ്പൽസമൃദ്ധിയുടെ ഓണം ഇങ്ങെത്തി... ഓരോ ഓണക്കാലം കഴിയുമ്പോഴും നിരവധി ഓർമ്മകളാണ് ഓരോ മലയാളികൾക്കും ലഭിക്കുന്നത്

ഇത്തവണത്തെ ഓണം സെപറ്റംബർ 14, 15, 16, 17 തീയതികളിലാണ്. ഈ ഓണം ജ്യോതിഷപരമായി നിരവധി നേട്ടങ്ങളുടെ കാലമാണ്.

അശ്വതി മുതൽ രേവതിവരെയുള്ള നക്ഷത്രങ്ങളിൽ ചിലർക്ക് തിരുവോണം മുതൽ രാജയോഗമാണ്. ആ നാളുകൾ ഏതൊക്കെ അറിയാം...

കർക്കിടകക്കൂറ്‍ (പുണർതം, പൂയം, ആയില്യം): ഇവർക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓണം മുതൽ ഉണ്ടാകുന്നത്. കലയുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള നേട്ടങ്ങള്‍, രാജയോഗത്തിലൂടെ ഇവരുടെ ജീവിതം മാറിമറിയും, ജോലിയുമായി ബന്ധപ്പെട്ട് പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാകും, സമ്പത്ത് നേടും, മാനസികാരോഗ്യം മെച്ചപ്പെടും

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം): ഇവർക്കും ഓണം മുതല്‍ ജീവിതത്തില്‍ നല്ല വലിയ മാറ്റങ്ങള്‍ ഉണ്ടാകും. വൻ നേട്ടങ്ങള്‍ ഈ സമയം നിങ്ങളെ തേടി എത്തും. വെല്ലുവിളികളില്‍ തളരാതെ മുന്നോട്ട് പോവുന്നതിനുള്ള മനോധൈര്യം ഈ സമയം ലഭിക്കും, ഇവരുടെ രാശിയുടെ ഒന്‍പതാം ഭാവത്തില്‍ വ്യാഴം, രാഹു എന്നിവ ഈ സമയം നിലകൊള്ളുന്നുണ്ട്. ഏഴാം ഭാവത്തില്‍ ശനിയുമുണ്ട്. അതുകൊണ്ട് തന്നെ ഗുണാനുഭവങ്ങള്‍ ഉണ്ടാകും, . സാമ്പത്തി ഉയര്‍, ഭാഗ്യ നേട്ടങ്ങൾ എന്നിവ ഉണ്ടാകും

തുലാക്കൂറ് (ചിത്തിര, ചോതി, വിശാഖം): ഇവർക്ക് ഈ സമയം അപ്രതീക്ഷിത ധനാഗമം, ഓണം മുതല്‍ ഭാഗ്യം ഇരട്ടിക്കും, ഭാഗ്യാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തും, ആഢംബര വസ്തുക്കള്‍ സ്വന്തമാക്കും, ഇച്ഛാശക്തിയും ധൈര്യവും നിങ്ങളുടെ ജീവിതത്തില്‍ അനുകൂല നേട്ടങ്ങൾ നൽകും,   തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഇല്ലാതാകും, ആഢംബര വസ്തുക്കള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉള്ള സാധ്യതയുണ്ട്, രാജാവിനെപ്പോലെ വാഴാം

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം):  ഇവർക്ക് ഈ സമയം ജീവിതത്തിലെ ഏറ്റവും ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കും, ഈ രാശിയുടെ അഞ്ചാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും വ്യാഴത്തിന്റെ ഭാഗ്യവും നിങ്ങളെ തേടി എത്തും, ധാരാളം നേട്ടങ്ങള്‍ ജീവിതത്തില്‍ നേടാനാകുന്ന ഒരു സമയമാണിത്. ഏതൊരു പ്രതിസന്ധിയും തരണം ചെയ്ത് മുന്നേറാന്‍ ഈ ഓണക്കാലം സഹായിക്കും, അപ്രതീക്ഷിത ധനാഗമം. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link