`ഉള്ളി നല്ലതാണ്`; പ്രമേഹരോഗികൾ ഉള്ളി കഴിക്കുന്നത് ഉത്തമം
കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഏത് ഭക്ഷണവും പ്രമേഹരോഗിക്ക് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ പ്രമേഹരോഗികൾ ഉള്ളി ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഉള്ളിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഉള്ളി കഴിക്കുന്നത് ദഹനത്തെ സഹായിക്കും. ഇതുവഴി മെറ്റബോളിസം മികച്ചതായിരിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും.
ഉള്ളിയിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുന്നു.
പ്രമേഹരോഗികൾ കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്. ഉള്ളിയിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവായതിനാൽ ഇവ പ്രമേഹരോഗികൾക്ക് നല്ലതാണ്.