Oommen Chandy Demise: പുതുപ്പള്ളി ഹൗസിൽ നിന്ന് നിയമസഭയുടെ മുന്നിലെത്താൻ ഉമ്മൻ ചാണ്ടി ഏറ്റവും കൂടുതൽ സമയമെടുത്തത് ഇന്നാകും -വി.ഡി സതീശൻ

Wed, 19 Jul 2023-9:44 am,

പുതുപ്പള്ളി ഹൗസിൽ നിന്ന് നിയമസഭയുടെ മുന്നിലെത്താൻ ഉമ്മൻ ചാണ്ടി ഏറ്റവും കൂടുതൽ സമയമെടുത്തത് ഇന്നാകും എന്ന് കുറിച്ചു കൊണ്ടാണ് സതീശൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മണിക്കൂർ കൊണ്ടാണ് രണ്ട് കിലോമീറ്റർ പിന്നിട്ടത്.

കർമ്മ മണ്ഡലം വിട്ട് ജമ്മഭൂമിയിലേക്ക് ഉമ്മൻ ചാണ്ടി വരുന്നു.. പിന്നിട്ട വഴികളിലൂടെ ഇനിയൊരു മടക്കയാത്രയില്ല - വി.ഡി സതീശൻ

പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് വിലാപയാത്ര.

ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾ പൂ‍ർത്തിയാക്കിയ ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തുക.

വൈകുന്നേരം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വെയ്ക്കും. ശേഷം രാത്രിയോടെ ഭൗതിക ശരീരം പുതുപ്പള്ളിയിലെ തറവാട്ട് വീട്ടിൽ എത്തിക്കും.

സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ ഉച്ചതിരിഞ്ഞ് 3.30നാണ് സംസ്കാര ശുശ്രൂഷകൾ നടക്കുക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link