Oommen Chandy: ആൾക്കൂട്ടത്തിനിടയിൽ അവസാനമായി; ജനസാഗരമായി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര
ജനസാഗരത്തിന് നടുവിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര മുന്നോട്ട് നീങ്ങുന്നത്.
രാവിലെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നാണ് വിലാപാത്ര ആരംഭിച്ചത്.
ഏഴ് മണിക്കൂർ കൊണ്ട് 26 കിലോമീറ്റർ മാത്രമാണ് പൂർത്തിയാക്കാൻ സാധിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.
എംസി റോഡിന്റെ ഇരുവശവും ജനക്കൂട്ടമാണ്. ശാരീരിക ബുദ്ധിമുട്ടുകൾ പോലും മറന്നാണ് പലരും കാത്തുനിൽക്കുന്നത്.
വിലാപയാത്ര എപ്പോൾ പുതുപ്പള്ളിയിൽ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കാരണം നൂറുകണക്കിന് ജനങ്ങളാണ് അദ്ദേഹത്തെ അവസാനമായി കാണാൻ കാത്തുനിൽക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ ഔദ്യോഗിക ബഹുമതികളില്ലാതെ വേണമെന്നാണ് കുടുംബം പറയുന്നത്. ഇത് സർക്കാരിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും.