Origin of Chicken 65: ചിക്കന്‍ 65 യ്ക്ക് ആ പേര് കിട്ടിയതെങ്ങനെ? 65 കഷ്ണം ചിക്കന്‍ എന്നൊന്നും പറഞ്ഞേക്കല്ലേ...

Wed, 09 Oct 2024-1:20 pm,

ലോകം മുഴുവന്‍ പ്രസിദ്ധമായ ഒരു ചിക്കന്‍ വിഭവം ആണ് ചിക്കന്‍ 65. ഉത്ഭവം ഇന്ത്യയില്‍ ആണെങ്കിലും, ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ വിഭവം ലഭ്യമാണ്.

ചിക്കന്‍ 65 എന്നതിന് ആ പേര് വന്നത് എങ്ങനെ ആണെന്നത് പലപ്പോഴും പല ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഒരുപാട് കഥകളും ഉണ്ട്. എന്നിരുന്നാലും യഥാര്‍ത്ഥ ചിക്കന്‍ 65 ന് പിന്നില്‍ സംഭവകഥയുണ്ട്.

ഒരു ഫുള്‍ ചിക്കന്‍, 65 കഷ്ണങ്ങളായി മുറിച്ചുകൊണ്ടാണ് ചിക്കന്‍ 65 ഉണ്ടാക്കുന്നത് എന്നാണ് പ്രചുരപ്രചാരത്തിലുള്ള ഒരു കഥ. ഒരു ഫുള്‍ ചിക്കനെ എങ്ങനെ കൃത്യമായി 65 കഷ്ണങ്ങളാക്കും എന്ന ചോദ്യമൊന്നും ആരും ചോദിക്കരുത്.

1965 ല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നല്‍കിയിരുന്ന വിഭവം ആയതിനാല്‍ ആണ് ആ പേര് വന്നത് എന്നാണ് മറ്റൊരു കഥ. 1965 ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധവിജയമാണ് പേരിന് പിന്നിലെന്നും കഥയുണ്ട്.

65 ദിവസം മാത്രം പ്രായമുള്ള കോഴികളെ ആണ് ചിക്കന്‍ 65 ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു കഥ. അതില്‍ കൂടുതലോ കുറവോ പ്രായമുള്ളവയെ ഉപയോഗിച്ചാല്‍ ചിക്കന്‍ 65 ഉണ്ടാകില്ലേ എന്ന ചോദ്യം ആരും ചോദിക്കരുത്.

പഴയ മദ്രാസ്, അല്ലെങ്കില്‍ ഇന്നത്തെ ചെന്നൈയില്‍ ആണ് ചിക്കന്‍ 65 ന്റെ ഉദയം എന്നതാണ് ഏറെക്കുറേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യം. മദ്രാസിലെ ഒരു ഹോട്ടലിലായിരുന്നത്രെ ആദ്യമായി ചിക്കന്‍ 65 സൃഷ്ടിക്കപ്പെട്ടത്. 

 ചെന്നൈയിലെ ബുഹാരി ഹോട്ടലില്‍ എഎം ബുഹാരി എന്ന ഷെഫ് ആണ് ചിക്കന്‍ 65 ആദ്യമായി ഉണ്ടാക്കിയത്. ഇത് ഉണ്ടാക്കിയ വര്‍ഷം 1965 ആയിരുന്നു. അങ്ങനെയാണ് ചിക്കന്‍ 65 എന്ന പേര് ലഭിച്ചത്.

ചിക്കന്‍ ചെറിയ കഷ്ണങ്ങളായി മുറിച്ച്, ചുവന്ന മുളക് പ്രധാന ഘടകമായി വെളിച്ചെണ്ണയില്‍ നന്നായി പൊരിച്ചാണ് ചിക്കന്‍ 65 ഉണ്ടാക്കുന്നത്. കേരള സ്റ്റൈല്‍ എന്നും മധുരൈ സ്റ്റൈല്‍ എന്നും ഹൈദരാബാദി സ്റ്റൈല്‍ എന്നുമൊക്കെ വ്യത്യസ്ത പേരുകളില്‍ ഇന്ന് ചിക്കന്‍ 65 ലഭിക്കും

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link