Oscars 2023 : ഓസ്കാർ നേടിയ ചിത്രങ്ങൾ ഒടിടിയിൽ എവിടെ കാണാം? ഇതാ ലിസ്റ്റ്...
മികച്ച സിനിമ, സംവിധായകൻ, നടി തുടങ്ങിയ ഏഴോളം അക്കാദമി പുരസ്കാരങ്ങൾ വാരി കൂട്ടിയ ചിത്രമാണ് എവെരിത്തിങ് എവെരിവെയ്ർ ഓൾ അറ്റ് വൺസ്. ചിത്രത്തിന്റെ ഒടിടി അവകാശം സോണി ലിവിനാണ്.
മികച്ച ഛായഗ്രഹണം, രാജ്യാന്തര എന്നീ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സിനാണ്.
മികച്ച നടൻ, മേക്കപ്പ്, ഹെയർ സ്റ്റൈൽ എന്നീ പുരസ്കാരങ്ങൾ നേടിയ ചിത്രമാണ് ദി വെയിൽ. അതേസമയം ചിത്രത്തിന് ഒടിടി അവകാശം ഇതുവരെ ഒരു ഇന്ത്യൻ ഒടിടി പ്ലാറ്റ്ഫോമും നേടിട്ടില്ല.
മികച്ച വസ്ത്രാലങ്കാരത്തിന് ഓസ്കാർ നേടിയ ചിത്രമാണ് ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഈ മാർവൽ ചിത്രം കാണാൻ സാധിക്കുന്നതാണ്.
മികച്ച വിഷ്വൽ എഫക്ട് പുരസ്കാരമാണ് ജെയിംസ് കാമറൂണിന്റെ അവതാർ: ദി വേ ഓഫ് വാട്ടർ സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഒടിടി സംപ്രേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല.
മികച്ച ശബ്ദ സംവിധാനത്തിനുള്ള പുരസ്കാരമാണ് ടോം ക്രൂസ് ചിത്രം ടോപ് ഗണ്: മാവെറിക് സ്വന്തമാക്കിയത്. ആമസോൺ പ്രൈം വീഡിയോയിൽ ഈ ആക്ഷൻ ചിത്രം കാണാൻ സാധിക്കുന്നതാണ്.
ഒറിജിനൽ ഗാനം എന്ന വിഭാഗത്തിലാണ് എംഎം കീരവാണി ഒരുക്കിയ ആർആർആറിലെ നാട്ടു നാട്ടു ഗാനം ഓസ്കാർ നേടുന്നത്. ചിത്രം സീ5ലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും കാണാൻ സാധിക്കുന്നതാണ്.
ഇന്ത്യയിൽ നിന്നുമെത്തി ഓസ്കാർ നേടിയ മറ്റൊരു ചിത്രമാണ് ദ എലിഫന്റ് വിസ്‌പറേഴ്സ്. ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ് ദ എലിഫന്റ് വിസ്‌പറേഴ്സിന്റെ നേട്ടം. ഈ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ കാണാൻ സാധിക്കുന്നതാണ്
മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം വിഭാഗത്തിലാണ് 'ഗില്ലെർമോ ഡെൽ ടോറോയുടെ പിനോച്ചിയോ ഓസ്കാർ നേടുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്കാരമാണ് വുമെൺ ടോക്കിങ് നേടിയത്. ഈ ചിത്രത്തിന്റെ ഒടിടി അവകാശം ആർക്കും ലഭ്യമായിട്ടില്ല.
മികച്ച ഡോക്യുമെന്ററി പുരസ്കാരമാണ് നവൽനി സ്വന്തമാക്കിയത്. ഇന്ത്യയിൽ ഈ ഡോക്യുമെന്ററിയുടെ ഡിജിറ്റൽ അവകാശം ആർക്കും ലഭ്യമായിട്ടില്ല.