Parvathy Thiruvothu Birthday: എന്ന് നിന്റെ മൊയ്തീൻ, ഉയരെ... പാർവതി തിരുവോത്തിന്റെ ശക്തമായ കഥാപാത്രങ്ങളാൽ ശ്രദ്ധേയമായ അഞ്ച് മലയാള ചിത്രങ്ങൾ
അഭിനയ രംഗത്തേക്ക് വരുന്നതിന് മുൻപ് ടെലിവിഷൻ അവതാരകയായിരുന്നു പാർവതി തിരുവോത്ത്.
ഭരതനാട്യം നർത്തകി കൂടിയാണ് പാർവതി തിരുവോത്ത്.
താൻ അഭിനയിച്ച ചിത്രങ്ങളിലൊക്കെയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളാൽ തന്റെ കയ്യൊപ്പ് പതിപ്പിച്ച നടിയാണ് പാർവതി തിരുവോത്ത്.
നോട്ട്ബുക്ക്, ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്തീൻ, ഉയരെ, പുഴു എന്നിവ പാർവതിയുടെ ശക്തമായ കഥാപാത്രങ്ങളുള്ള ചിത്രങ്ങളാണ്.
ഒരു തവണ ദേശീയ അവാർഡും നാല് ഫിലിം ഫെയർ അവാർഡും രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാർഡും താരം സ്വന്തമാക്കിയിട്ടുണ്ട്.