PCOS: ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തൂ... പിസിഒഎസ് രോഗികൾക്ക് ശരീരഭാരം കുറയ്ക്കാം
ജങ്ക് ഫുഡ് കഴിക്കുന്നത് ശരീരത്തിലെ ഇൻസുലിൻ പ്രതിരോധം മോശമാക്കും. പിസിഒഎസ് ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ജങ്ക് ഫുഡ് കഴിക്കുന്നത് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
പിസിഒഎസ് ഉള്ളവർ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. പച്ചക്കറികൾ, പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക. മധുരവും അന്നജവും അടങ്ങിയ ഭക്ഷണം കഴിക്കരുത്.
നിങ്ങൾ കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുകയാണെങ്കിൽ, അമിതവണ്ണത്തിനുള്ള സാധ്യത കുറയുകയും നിങ്ങളുടെ ഭാരം ശരിയായ നിലയിൽ നിലനിർത്താൻ സാധിക്കുകയും ചെയ്യും.
കൂടുതൽ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും.
നിങ്ങളുടെ കാർബോഹൈഡ്രേറ്റ് ഉപഭോഗം കുറയ്ക്കുന്നത് പിസിഒഎസ് നിയന്ത്രിക്കാൻ സഹായിക്കും.