ഇതാര് റിമ്പോച്ചയോ? ഏതാണ് ഈ മൊട്ടക്കുട്ടി, ആളെ മനസിലാകുന്നില്ലല്ലോ എന്ന് സോഷ്യൽ മീഡിയ
വീണ്ടും സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് നില. നിലയുടെ പുതിയ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നിലയുടെ തല മൊട്ടയടിച്ച ചിത്രമാണ് പേർളി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മൊട്ട ബോസ് എന്ന ക്യാപ്ഷനോടെയാണ് പേർളി പോസ്റ്റിട്ടിരിക്കുന്നത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 9.5k ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
വ്യത്യസ്തമായ കമന്റുമായി നിരവധി പേർ എത്തിയിട്ടുണ്ട്. യോദ്ധ സിനിമയിലെ റിമ്പോച്ചയെ പോലുണ്ടല്ലോ നിലയെ കാണാൻ എന്നാണ് എല്ലാവരും പറയുന്നത്. അക്കോസേട്ടന്റെ ഉണ്ണിക്കുട്ടൻ, മൊട്ടയടിച്ചപ്പോൾ ആളെ മനസിലാകുന്നില്ല എന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.