സോഷ്യല്‍ മീഡിയയില്‍ വൈറലായി പേളി മാണിയുടെ (Pearle Maaney) വളകാപ്പ് ചിത്രങ്ങള്‍... !

Wed, 30 Dec 2020-10:58 pm,

 

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് പേളി മാണിയും  ഭര്‍ത്താവ് ശ്രിനിഷ് അരവിന്ദും.

സോഷ്യല്‍ മീഡിയ യില്‍ സജീവമായ  പേളി മാണി  ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. 

ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ട്.   പേളി മാണിയുടെ വളക്കാപ്പ് വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

പരമ്പരാഗത തമിഴ് രീതിയിലാണ് വളകാപ്പ് ചടങ്ങുകൾക്കായി ദമ്പതികൾ ഒരുങ്ങിയിരിക്കുന്നത്. ഓറഞ്ച് ഷേഡിലുള്ള സാരിയും മജന്ത നിറത്തിലുള്ള ബ്ലൗസും അണിഞ്ഞ് പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും അണിഞ്ഞാണ് വളകാപ്പ് ചടങ്ങിനായി പേളി എത്തിയത്. പൈജാമയും കുർത്തയും അണിഞ്ഞാണ് ശ്രീനിഷ് എത്തിയിരിക്കുന്നത്

ഓരോ നിമിഷവും സ്പെഷ്യൽ ആക്കുന്നു. ജനിക്കാൻ പോകുന്ന ഞങ്ങളുടെ ലോകത്തിനായി കാത്തിരിക്കുന്നു. ഞങ്ങളുടെ വളകാപ്പ് ചടങ്ങിന്‍റെ ചിത്രങ്ങൾ.' - വളകാപ്പ് ചടങ്ങിനായി ഒരുങ്ങിയ പേളിയോട് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ശ്രീനിഷ് കുറിച്ചു

രഞ്ജു രഞ്ജിമാരാണ് പേളിയെ വളക്കാപ്പ് ചടങ്ങിനായൊരുക്കിയത്.  സാരിയും ആഭരണങ്ങളുമൊക്കെയണിഞ്ഞ് അതീവ സുന്ദരിയായുള്ള പേളിയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link