Pearle Maaney: അവാർഡ് നിശയിൽ നിലയ്ക്കൊപ്പം പേളി മാണി, ചിത്രങ്ങൾ കാണാം
ബിഗ് ബോസ് സീസൺ ഒന്ന് മുതൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായി മാറിയ താരമാണ് നടിയും അവതാരകയുമായ പേളി മാണിയും സീരിയൽ താരം ശ്രീനിഷ് അരവിന്ദും.
ഇരുവരുടെയും ബിഗ് ബോസിലെ പ്രണയവും പിന്നീടുള്ള വിവാഹം കുഞ്ഞിന്റെ ജനനവും എല്ലാം പ്രേക്ഷകർക്ക് ഇഷ്ടമുള്ള കാര്യങ്ങളായിരുന്നു.
ബിഗ് ബോസിൽ വച്ചാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്.
ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ഇരുവരും തമ്മിൽ വിവാഹിതരാവുകയും ചെയ്തിരുന്നു.
പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം ബിഗ് ബോസിന് വേണ്ടിയിട്ടുള്ള നാടകമാണെന്ന് പറഞ്ഞവർക്കുള്ള ഏറ്റവും വലിയ അടിയായിരുന്നു അത്.
പേളി ഗർഭിണിയായിരുന്ന സമയത്ത് താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെ താല്പര്യം കാണിച്ചിരുന്നു. ഹൈദരാബാദിൽവെച്ച് നടന്ന സൈമ അവാർഡിലെ ചടങ്ങിലാണ് പേളിയും ശ്രീനിഷും മകൾക്കൊപ്പം പങ്കെടുക്കാൻ എത്തിയത്.
കുഞ്ഞു ജനിച്ച ശേഷമുള്ള ആദ്യ പൊതുപരിപാടി കൂടിയാണിത്. പേളിയെ കൂടാതെ നിരവധി മലയാളി താരങ്ങൾ പങ്കെടുത്ത ഒരു അവാർഡ് നിശകൂടിയായിരുന്നു. സാനിയ ഇയ്യപ്പൻ. നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, അന്ന ബെൻ, പൂർണിമ ഇന്ദ്രജിത്, പ്രാർത്ഥന തുടങ്ങിയ താരങ്ങൾ പങ്കെടുത്തിരുന്നു.