Astrology: കുബേരന്റെ അനു​ഗ്രഹം ഈ രാശിക്കാർക്കൊപ്പം, ജീവിതത്തിൽ ഒന്നിനും കുറവുണ്ടാകില്ല

Thu, 14 Jul 2022-8:22 pm,

ഇടവം: ശുക്രനാണ് ഈ രാശിയെ ഭരിക്കുന്ന ​ഗ്രഹം. ഇവർ ആഡംബര ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. വിലയേറിയ വസ്തുക്കളോട് ഇവർക്ക് പ്രത്യേക താൽപര്യമുണ്ടാകും. ഇക്കൂട്ടർ ജീവിതത്തിൽ ധാരാളം സമ്പാദിക്കുന്നു. ഇടവം രാശിക്കാർ കഠിനാധ്വാനികളായിരിക്കും. ചെയ്യുന്ന ജോലി ഇവർ കൃത്യമായി പൂർത്തിയാക്കിയിരിക്കും. 

 

മകരം: മകരം രാസിക്കാരും ആഡംബര ജീവിതത്തോട് പ്രിയമുള്ളവരാണ്. നല്ല ജീവിതത്തിനായി കഠിനാധ്വാനം ചെയ്യുന്നവരാണ് ഇക്കൂട്ടർ. ജോലിയിൽ അർപ്പണബോധമുള്ളവരാണ് മകരം രാശിക്കാർ. തന്റേതായ വ്യക്തിത്വം ഉണ്ടാക്കാൻ ആ​ഗ്രഹിക്കുന്നവരാണിവർ. ഇക്കൂട്ടർക്ക് ജീവിതത്തിൽ ഒരിക്കലും ഒന്നിനും കുറവുണ്ടാകില്ല.

 

ചിങ്ങം: ചിങ്ങം രാശിക്കാർ സമൂഹത്തിൽ തങ്ങളുടേതായ വ്യക്തിത്വം ഉണ്ടാക്കിയെടുക്കും. മികച്ച നേതൃപാടവമുള്ളവരാണ് ഈ രാശിക്കാർ. ബുദ്ധിമാന്മാരും കഠിനാധ്വാനികളുമാണ് ചിങ്ങം രാശിക്കാർ. അത് കൊണ്ട് തന്നെ അവർക്ക് ജീവിതത്തിൽ എന്തും നേടാനാകും.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link