Phone Charge ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?
മൊബൈല്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ബാറ്ററി പൂര്‍ണ്ണമായും തീർന്നുപോയതിനുശേഷം മാത്രമാണ് ചിലർ ഫോൺ ചാർജ് (Phone Charging) ചെയ്യുന്നത്. അതേസമയം, ചില ആളുകൾ എപ്പോൾ വേണമെങ്കിലും ഫോൺ ചാർജ്ജുചെയ്യുന്നു. , ഫോൺ ചാർജ് ചെയ്യുന്നതിനുള്ള ശരിയായ മാർഗങ്ങള്‍ (Phone Charging Tips) എന്താണെന്ന് പരിശോധിക്കാം.
Phone Charge ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മിക്ക ആളുകളും എല്ലായ്പ്പോഴും ഫോണിന്‍റെ ബാറ്ററി 100% ചാർജ് ചെയ്യാറാണ് പതിവ്. എന്നാല്‍ ഇത് ഫോണിന്‍റെ ബാറ്ററിക്ക് നല്ലതല്ലെന്നാണ് Technical Experts പറയുന്നത്. ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 100% ചാര്‍ജ്ജ് ചെയ്യരുത്. 80 - 90% മാത്രമേ ചാര്‍ജ്ജ് ചെയ്യാവൂ. ഇക്കാര്യം ശ്രദ്ധിച്ചാല്‍ Phone Battery Life വര്‍ദ്ധിക്കും.
ചില ആളുകള്‍ ഉറങ്ങാന്‍ നേരം മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ രാവിലെ ഉണരുമ്പോൾ ഫോണ്‍ 100% ചാര്‍ജ്ജ് ആയിരിയ്ക്കും. എന്നാല്‍, ഇന്നത്തെ സ്മാർട്ട്‌ഫോണ്‍ പൂർണ്ണമായി ചാർജ് ആവാന്‍ ഇത്രമാത്രം സമയം ആവശ്യമില്ല. കൂടാതെ, ദീര്‍ഘ സമയം ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കുന്നത് ബാറ്ററി എളുപ്പം കേടാവാന്‍ ഇടയാക്കും. കൂടാതെ, ഇപ്രകാരം ചെയ്യുന്നത് അപകടങ്ങള്‍ക്കും വഴിയൊരുക്കും.
20 % ചാര്‍ജ്ജ് ഉണ്ടെങ്കിൽ ഫോൺ ചാർജ്ജ് ചെയ്യുന്നത് ഉചിതമാണ്. 20 മുതൽ 80% വരെ ബാറ്ററി ഉള്ളത് ഫോണിന് അനുയോജ്യമാണ്. ഇന്ന് ലഭിക്കുന്ന മിക്ക ഫോണുകള്‍ക്കും Lithium Battery ആണ് ഉള്ളത്. തുടർച്ചയായി ചാർജ് ചെയ്യുന്നതിലൂടെ അവയുടെ ആയുസ് നിലനില്‍ക്കും.