Vastu Tips: വീടിന്റെ പ്രധാന കവാടത്തിൽ Sindoor തൊടുന്നത് ഉത്തമം, അറിയാം കാരണം

Thu, 05 Aug 2021-10:19 am,

പലരും സിന്ദൂരത്തിൽ എണ്ണ കലർത്തി വീടിന്റെ വാതിലിൽ തൊടാറുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിൽ ഒരിക്കലും അസ്വസ്ഥത ഉണ്ടാകില്ലെന്നും കൂടാതെ വീടിന്റെ എല്ലാ വൈകല്യങ്ങളും നീക്കം ചെയ്യുമെന്നുമനു വിശ്വാസം.  ശാസ്ത്രമനുസരിച്ച് ഇതിലൂടെ വീടിനുള്ളിലെ എല്ലാ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അവസാനിക്കുമെന്നാണ്. ഇതോടൊപ്പം ഒരു നെഗറ്റീവ് എനർജിക്കും വീടിനുള്ളിൽ പ്രവേശിക്കാനാകില്ല. 

വാതിൽക്കൽ സിന്ദൂരം ചാർത്തുന്നതോടെ ലക്ഷ്മി ദേവിയ്ക്ക് സന്തോഷമാകുമെന്നാണ് വിശ്വാസം.  കൂടാതെ സിന്ദൂരത്തിൽ എണ്ണ ചേർക്കുന്നതിലൂടെ ശനി ദേവ് സന്തോഷിക്കുകയും എല്ലാ ദുഷിച്ച ദൃഷ്ടികാലിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. സിന്ദൂരം ചാർത്തുന്നതിലൂടെ  മുഖത്ത് ഒരിക്കലും ചുളിവുകൾ പ്രത്യക്ഷപ്പെടില്ല എന്നും വിശ്വാസമുണ്ട്.  തിരുവെഴുത്തുകൾ അനുസരിച്ച് ഒരു സ്ത്രീക്ക് വിവാഹജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലോ അല്ലെങ്കിൽ അവരുടെ ദാരിദ്ര്യം ഇല്ലാതാക്കണമെങ്കിലോ അവർ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നത് ഉത്തമം. 

സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ഒറ്റക്കണ്ണുള്ള തേങ്ങയിൽ സിന്ദൂരം ചാർത്തിയ ശേഷം അതിനെ ഒരു ചുവന്ന തുണിയിൽ കെട്ടി വയ്ക്കുക. ശേഷം വിധിവിധാനത്തോടെ പൂജ നടത്തുക. 

 പിന്നെ ലക്ഷ്മി ദേവിയിൽ നിന്നും സമ്പത്തിനായി പ്രാർത്ഥിച്ച് അത് നിങ്ങളുടെ ബിസിനസ്സ് സ്ഥലത്ത് സുരക്ഷിതമായി സൂക്ഷിക്കുക. ഇതിന്റെ ഫലത്തോടെ പണത്തിന്റെ പ്രശ്നം നീങ്ങാൻ തുടങ്ങും.

ഗുരു പുണ്യയോഗത്തിലോ ശുക്ലപക്ഷത്തിലെ പുണ്യയോഗത്തിലോ ഗണപതിയുടെ ക്ഷേത്രത്തിൽ സിന്ദൂരം (Sindoor)  ദാനം ചെയ്യുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇത് ചെയ്യുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള പരീക്ഷയിൽ വിജയം നേടാനുള്ള സാധ്യത വർദ്ധിക്കുന്നു. ജോലി ലഭിക്കാൻ, ശുക്ലപക്ഷത്തിലെ വ്യാഴാഴ്ചയിൽ ഒരു മഞ്ഞ തുണിയിൽ നിങ്ങളുടെ മോതിരവിരൽ ഉപയോഗിച്ച് കുങ്കുമം കലർന്ന സിന്ദൂരം കൊണ്ട് 63 എന്ന നമ്പർ എഴുതുക. ശേഷം ഇത് ലക്ഷ്മീദേവിയുടെ കാൽക്കൽ സമർപ്പിക്കുക. ഇങ്ങനെ 3 വ്യാഴാഴ്ച ഇത് ചെയ്യുക ഫലം ഉറപ്പ്.

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള പ്രണയബന്ധം കുറയുകയാണെങ്കിൽ അത് വർദ്ധിപ്പിക്കുന്നതിനും സിന്ദൂരത്തിന്റെ (Sindoor) ഉപയോഗം പ്രയോജനകരമാണ്. രാത്രി ഉറങ്ങുമ്പോൾ ഭാര്യ ഭർത്താവിന്റെ തലയിണയ്ക്ക് കീഴിൽ സിന്ദൂരം വയ്ക്കണം.  ഇനി ഭാര്യയുടെ സ്നേഹമാണ് കുറഞ്ഞതെങ്കിൽ ഭർത്താവ് ഭാര്യയുടെ തലയിണയ്ക്ക് കീഴിൽ രണ്ട് കർപ്പൂരം വയ്ക്കണം. ശേഷം അതിരാവിലെ ഉണർന്ന് സിന്ദൂരം എടുത്ത് വീടിന് പുറത്തേക്ക് എറിഞ്ഞുകളയണം അതുപോലെ  കർപ്പൂരം എടുത്ത് കത്തിക്കുക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link