Pineapple Side Effects: ​ഗുണത്തിനൊപ്പം ദോഷങ്ങളും ഉണ്ട്; അറിഞ്ഞിരിക്കാം പൈനാപ്പിളിന്റെ പാർശ്വഫലങ്ങൾ

Fri, 17 Mar 2023-3:51 pm,

പൈനാപ്പിളിൽ ഉയർന്ന ഗ്ലൂക്കോസും സുക്രോസും അടങ്ങിയിട്ടുണ്ട്. ചിലർക്ക് പൈനാപ്പിൾ അമിതമായി കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കും.

മിക്ക പഴങ്ങളിലും അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. അരക്കപ്പ് പൈനാപ്പിളിൽ 15 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.

പൈനാപ്പിളിന്റെ നീരിലും തണ്ടിലും ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ ബ്രോമെലൈൻ അപകടകരമല്ലെങ്കിലും, രക്തം നേർപ്പിക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നവർ പൈനാപ്പിൾ അധികമായി കഴിച്ചാൽ രക്തസ്രാവം ഉണ്ടാകാം.

പൈനാപ്പിളിന്റെ അസിഡിറ്റി ​ഗുണത്തിന്റെ ഫലമായി മോണയും പല്ലിന്റെ ഇനാമലും മോശമായേക്കാം. മാത്രമല്ല, ഇത് മോണവീക്കത്തിനും കാരണമായേക്കാം.

പൈനാപ്പിൾ പോഷകങ്ങളാലും വിറ്റാമിൻ സി, മാംഗനീസ്, ദഹന എൻസൈമുകൾ തുടങ്ങിയവയാലും സമ്പുഷ്ടമാണ്. എന്നാൽ, വെറുംവയറ്റിൽ പൈനാപ്പിൾ ജ്യൂസ് കഴിക്കരുത്. ഇത് വയറുവേദനയ്ക്കും അസഡിറ്റിയ്ക്കും കാരണമാകും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link