Pistachio Benefits: വ്യായാമത്തിന് ശേഷം പിസ്ത കഴിക്കാം... നിരവധിയാണ് ഗുണങ്ങൾ
പിസ്തയിൽ ഫോസ്ഫറസ്, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, കോപ്പർ, സോഡിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്.
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നം: പിസ്തയിലെ ആന്റിഓക്‌സിഡന്റുകൾ (ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ, ടോക്കോഫെറോൾ) ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിലൂടെ കഠിനമായ വ്യായാമത്തിനും ഗെയിമുകൾക്കും ശേഷം പേശികളെ വീണ്ടെടുക്കാൻ സഹായിക്കുന്നു.
ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു: പിസ്തയിൽ ചെമ്പ് കൂടുതലായതിനാൽ ശരീരത്തിലേക്ക് ഇരുമ്പ് ആഗിരണം വർധിപ്പിക്കാൻ അവ സഹായിക്കും. പേശികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ കോശങ്ങളുടെയും ഹോർമോണുകളുടെയും ഉൽപാദനത്തിനും ഇരുമ്പ് സഹായിക്കുന്നു.
ഉയർന്ന പ്രോട്ടീൻ: പിസ്ത ഒരു മികച്ച പോസ്റ്റ്-വർക്ക്ഔട്ട് ലഘുഭക്ഷണമാണ്, കാരണം അവയിൽ മികച്ച അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
പൊട്ടാസ്യം സമ്പുഷ്ടം: പിസ്തയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങയിരിക്കുന്നു. ഓരോ 50 ഗ്രാമിലും 512 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. തീവ്രമായ വ്യായാമത്തിനിടയിൽ, വിയർപ്പിലൂടെ പൊട്ടാസ്യം നഷ്ടപ്പെടും. നാഡികളുടെ പ്രവർത്തനം, ഗ്ലൈക്കോജൻ, ദ്രാവകം നിയന്ത്രിക്കൽ, രക്തസമ്മർദ്ദം എന്നിവയുൾപ്പെടെ നിരവധി പ്രക്രിയകൾക്ക് ആവശ്യമായ ഒരു പ്രധാന ഇലക്ട്രോലൈറ്റാണ് പൊട്ടാസ്യം.
അമിനോ ആസിഡുകൾ: പ്രോട്ടീനുകളുടെ നിർമാണത്തിന് ആവശ്യമായ അമിനോ ആസിഡായ എൽ-അർജിനൈനിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ് പിസ്ത. അതിനാൽ, വ്യായാമ വേളയിൽ പോഷകങ്ങൾ പേശികളിലേക്ക് വേഗത്തിൽ വിതരണം ചെയ്യപ്പെടുന്നു, ഇത് വീണ്ടെടുക്കുന്നതിനും മാലിന്യ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.