Pistachio health benefits: പിസ്തയുടെ ആരോഗ്യ ഗുണങ്ങൾ; നിങ്ങളുടെ ഭക്ഷണത്തിൽ പിസ്ത ഉൾപ്പെടുത്തേണ്ടതിന്റെ കാരണങ്ങൾ അറിയുക
പിസ്തയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പിസ്ത കഴിക്കുന്നത് ബ്യൂട്ടറേറ്റ് പോലുള്ള നല്ല ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ സൃഷ്ടിക്കുന്ന ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കും.
രക്തക്കുഴലുകളുടെ ആരോഗ്യം നിലനിർത്താൻ പിസ്ത വളരെ ഗുണം ചെയ്യും. അവയിലെ എൽ-അർജിനൈൻ ഘടകമാണ് ഇതിന് കാരണം, ഇത് നൈട്രിക് ഓക്സൈഡായി മാറുമ്പോൾ രക്തക്കുഴലുകളെ വികസിക്കാൻ സഹായിക്കുന്നു.
പിസ്ത കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഷെല്ലുകളുള്ള പിസ്തയാണ് കൂടുതൽ ഗുണം നൽകുന്നത്.
ആന്റി ഓക്‌സിഡന്റുകൾ ഏറ്റവും കൂടുതലുള്ള നട്‌സുകളിൽ ഒന്നാണ് പിസ്ത. കണ്ണുകളുടെ ആരോഗ്യത്തെ സഹായിക്കുന്ന രണ്ട് പോഷകങ്ങളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പിസ്തയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീൻ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നീ പോഷകങ്ങൾ പിസ്തയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം വിറ്റാമിൻ ബി 6 തുടങ്ങി നിരവധി പോഷകങ്ങൾ പിസ്തയിൽ അടങ്ങിയിരിക്കുന്നു.