ഈ ഏപ്രിലിൽ നിങ്ങൾക്ക് ഇന്ത്യയിൽ സന്ദർശിക്കാവുന്ന മികച്ച സ്ഥലങ്ങൾ ഇവയൊക്കെയാണ്

Tue, 30 Mar 2021-6:26 pm,

നമ്മുടെ നാട്ടിലെ ഒരിടത്ത് അവധി ദിവസങ്ങൾ ചിലവഴിക്കാൻ പോകുന്നതിൽ പരം സന്തോഷ്‌കം മറ്റൊന്നും ഇല്ല. ഇന്ത്യയിലെ അതി മനോഹരമായ സ്ഥലങ്ങളിൽ ഒന്ന് കൂടിയാണ് നമ്മുടെ മൂന്നാർ. കാടും, പുല്ല് പിടിച്ച കുന്നുകളും തേയില തോട്ടങ്ങളും നമ്മുക്കൊരു നവ്യാനുഭവം നൽകും.  തണുപ്പ് വിട്ട് അകാലത്ത മൂന്നാർ ഈ വേനൽ കാലത്ത് സന്ദർശിക്കേണ്ട സ്ഥലം തന്നെയാണ്.

മുംബൈയിൽ നിന്ന് ഏറെ ദൂരമില്ലാത്ത ലോണാവാല വളരെ പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രമാണ്. അത് പോലെ തന്നെ മഹർഷ്‌ട്രയിലെ തന്നെ മാത്തേരാൻ, വെസ്റ്റേൺ ഘട്ട്സിന്റെ സഹ്യാദ്രി മലനിരകളിലാണ് മാത്തേരാൻ ഉള്ളത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹിൽ സ്റ്റേഷനാണ് മാത്തേരാൻ.

 

ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധന്മാരുടെ മൊണാസ്ട്രിയും ലോകത്തിലെ രണ്ടാമത്തെ വലിയ ബുദ്ധ മൊണാസ്ട്രിയും  അരുണാചൽ പ്രദേശൈലി തവാങ് മൊണാസ്ട്രിയാണ്. പർവത നിരകൾക്കിടയിൽ 10000 അടി ഉയരത്തിലാണ്  ഈ ബുദ്ധാശ്രമം സ്ഥിതി ചെയ്യുന്നത്. തിരക്കേറിയ ജീവിതത്തിൽ നിന്ന് ചേരിയിരു ഇടവേള വേണമെങ്കിലും മനസും ശരീരവും ഒരു പോലെ ശാന്തമാക്കാൻ സഹായിക്കുന്ന സ്ഥലമാണിത്.

സിക്കിം - റ്റിബറ്റൻ അതിർത്തിയിൽ 16500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പർവത പാതയാണ് ഗോചെ ലാ. ഹിമാലയ പർവതത്തിന്റെ അതിസുന്ദരമായ കാഴ്ച്ചയും ശാന്തതയും തണുപ്പുമാണ് ഈ ട്രെക്കിങിന്റെ പ്രധാന ആകർഷണങ്ങൾ. മനുഷ്യ വാസ പ്രദേശത്ത് നിന്ന് കിലോമീറ്ററുകളോളം ഉള്ളിലേക്കാണ് യാത്ര. 9 ദിവസം നീണ്ട് നിൽക്കുന്ന ട്രെക്കിങ്ങാണ് ഗോചെ ലായിൽ ഉള്ളത്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link