Planet Transit in July 2023: ജൂലൈ മാസത്തില്‍ മൂന്ന് വലിയ ഗ്രഹങ്ങള്‍ രാശി മാറുന്നു!! ഭാഗ്യം ചില രാശിക്കാരെ തേടിയെത്തും
ചൊവ്വ ചിങ്ങത്തില്‍ പ്രവേശിക്കുന്നു. ജൂലൈ 1ന് ചൊവ്വ ചിങ്ങം രാശിയില്‍ പ്രവേശിക്കും. ഓഗസ്റ്റ് വരെ ആ രാശിയില്‍ തുടരും. ഈ സംക്രമണം പല രാശിക്കാര്‍ക്കും ശുഭ ഫലങ്ങള്‍ നല്‍കും. ചൊവ്വയുടെ സംക്രമണം ഇടവം, കന്നി, കുംഭം എന്നീ രാശിക്കാര്‍ക്ക് ശുഭകരവും ഫലദായകവുമാണെന്ന് തെളിയും. എന്നാല്‍, മേടം, മിഥുനം, കര്‍ക്കടകം, ചിങ്ങം, തുലാം, വൃശ്ചികം, ധനു, മകരം, മീനം എന്നീ രാശിക്കാര്‍ക്ക് ഈ സമയം ശുഭകരമാകില്ല.
ബുധന്‍ കര്‍ക്കടകത്തില്‍ സംക്രമിക്കുന്നു. ജൂലൈ 8 ന് ബുധന്‍ കര്‍ക്കടക രാശിയില്‍ സംക്രമിക്കും. സൂര്യന്‍ കര്‍ക്കിടകം രാശിയില്‍ പ്രവേശിക്കുന്നതോടെ ബുധനും സൂര്യനും ചേര്‍ന്ന് ബുധാദിത്യ രാജയോഗം രൂപപ്പെടും. ഈ യോഗം ഇടവം, ചിങ്ങം, കന്നി, വൃശ്ചികം, മകരം എന്നീ രാശിക്കാര്‍ക്ക് ഏറെ ശുഭാകരമായിരിയ്ക്കും. എന്നാല്‍, മേടം, മിഥുനം, കര്‍ക്കടകം, തുലാം, ധനു, കുംഭം, മീനം എന്നീ രാശിക്കാര്‍ക്ക് ബുധന്‍റെ സംക്രമം ഏറെ അശുഭ ഫലങ്ങള്‍ നല്‍കും.
Venus Transit 2023 ശുക്രന്‍ ചിങ്ങത്തില്‍ പ്രവേശിക്കുന്നു. ജൂലൈ 7ന് ശുക്രന്‍ സൂര്യന്‍റെ രാശിയായ ചിങ്ങത്തില്‍ പ്രവേശിക്കും. ജ്യോതിഷത്തില്‍ ശുക്രനെ ധനം, ആഡംബരം, ഭൗതിക സന്തോഷം, ഐശ്വര്യം എന്നിവയുടെ ദാതാവായി കണക്കാക്കുന്നു. ശുക്ര സംക്രമണം വൃശ്ചികം, കുംഭം, മീനം എന്നീ രാശിക്കാര്‍ക്ക് ശുഭപ്രതീക്ഷ നല്‍കും. എന്നാല്‍, മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, ധനു, മകരം എന്നീ രാശിക്കാര്‍ക്ക് ശുക്രന്‍റെ സംക്രമണം ഏറെ അശുഭകരമായിരിക്കും.
സൂര്യന്‍ കര്‍ക്കിടകത്തില്‍ ജൂലൈ 16ന് സൂര്യന്‍ മിഥുനം രാശി വിട്ട് കര്‍ക്കിടകം രാശിയില്‍ പ്രവേശിക്കും. സൂര്യൻ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ 30 ദിവസമെടുക്കും. ജൂലൈ 16ന് സൂര്യൻ രാശി മാറി കര്‍ക്കിടക രാശിയിൽ പ്രവേശിക്കും. ഓഗസ്റ്റ് 17 വരെ ഇവിടെ തുടരും. സൂര്യന്‍റെ ഈ രാശിമാറ്റം 12 രാശിക്കാരിലും പ്രതിഫലിക്കും. ജ്യോതിഷ പ്രകാരം സൂര്യന്‍റെ രാശി മാറ്റം മേടം, ഇടവം, മിഥുനം രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നല്‍കും.