Solo Trip: സോളോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടോ? എങ്കില്‍ ഇതാ 5 അടിപൊളി സ്ഥലങ്ങള്‍

Mon, 29 Jul 2024-5:13 pm,

ഗാങ്‌ടോക്ക്:  സിക്കിമിലെ ഒരു മലയോര മേഖലയാണ് ഗാങ്‌ടോക്ക്. സാധാരണയായി 17 - 22 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് മണ്‍സൂണ്‍ സീസണില്‍ ഇവിടുത്തെ കാലാവസ്ഥ. ബുദ്ധിസ്റ്റ് സംസ്‌കാരത്താല്‍ സമ്പന്നമായ ഇവിടെ നിരവധി ആശ്രമങ്ങളുണ്ട്. 

 

ഹംപി: ചരിത്രാന്വേഷകര്‍ക്കും വാസ്തുകലയെ സ്‌നേഹിക്കുന്നവര്‍ക്കും ധൈര്യമായി സന്ദര്‍ശിക്കാവുന്ന ഒരിടമാണ് ഹംപി. പുരാതനമായ നിരവധി ക്ഷേത്രങ്ങള്‍ ഹംപിയിലുണ്ട്. ഈ ക്ഷേത്രങ്ങളിലെ കൊത്തുപണികള്‍ ആരെയും അമ്പരപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

 

വാരണാസി: ഉത്തര്‍പ്രദേശിലെ അതിപുരാതനമായ നഗരമാണ് വാരണാസി. ഇവിടെ ആധ്യാത്മികതയും ആത്മീയതയും സമന്വയിക്കുന്നു. ഇവിടെ നിന്നുള്ള സൂര്യാസ്തമയത്തിന്റെ കാഴ്ച ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പുണ്യ പുരാതനമായ ഗംഗാ നദിയും വാരണാസിയുടെ സവിശേഷതയാണ്.

 

വാരണാസിയില്‍ എത്തുന്നവര്‍ക്കായി ഗംഗാനദിയില്‍ സ്‌പെഷ്യല്‍ ബോട്ടിംഗ് ഒരുക്കിയിട്ടുണ്ട്. വൈകുന്നേരത്തെ കുളിര്‍കാറ്റും സൂര്യാസ്തമയവും ആസ്വദിക്കാന്‍ ഈ ബോട്ടിംഗ് സഹായിക്കും. സോളോ ട്രിപ്പ് ആഗ്രഹിക്കുന്നവര്‍ വാരണാസി യാത്ര ഒരിക്കലും മറക്കില്ലെന്ന കാര്യത്തില്‍ സംശയമില്ല.  

 

മണാലി: പ്രകൃതിയുടെ അത്ഭുതക്കാഴ്ചകള്‍ നേരിട്ട് കാണണമെങ്കില്‍ മണാലിയിലേയ്ക്ക് പോകണം. സൂര്യോദയവും സൂര്യാസ്തമയവും മഞ്ഞുപുതച്ച മലനിരകളും ഐസുപോലെ തണുത്തുറഞ്ഞ നദികളുമെല്ലാം സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. ഇന്ന് പല നവദമ്പതിമാരും ഹണിമൂണ്‍ ആഘോഷിക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലമാണെങ്കിലും സോളോ ട്രിപ്പ് ആഗ്രഹിക്കുന്നവര്‍ക്കും മണാലി അത്ഭുതങ്ങള്‍ സമ്മാനിക്കും. 

 

നൈനിറ്റല്‍: ഉത്തരാഖണ്ഡിലെ അതിമനോഹരമായ ഒരു ചെറുഗ്രാമമാണ് നൈനിറ്റല്‍. ഹിമാലയത്തിന്റെ കാഴ്ചകള്‍ ആസ്വദിക്കാന്‍ ഇതിലും നല്ല മറ്റൊരു സ്ഥലമില്ലെന്ന് തന്നെ പറയേണ്ടി വരും. നാല് ഭാഗവും മലനിരകളാല്‍ ചുറ്റപ്പെട്ട ഇവിടം കോടമഞ്ഞും കുളിര്‍കാറ്റുമാണ് സഞ്ചാരികള്‍ക്കായി കാത്തുവെച്ചിരിക്കുന്നത്. തടാകങ്ങളുടെ നാട് എന്നും നൈനിറ്റല്‍ അറിയപ്പെടുന്നു. വെയിലും മഞ്ഞും മഴയും മാറിമാറി വരുന്ന ഇവിടം സോളോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ഏറെ അനുയോജ്യമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link