Goa: പുതുവർഷത്തിൽ ഗോവ സന്ദർശിക്കാൻ പദ്ധതിയുണ്ടോ? സർക്കാരിന്റെ ഈ പുതിയ നിയമങ്ങൾ അറിയുക...

Thu, 30 Dec 2021-8:14 am,

ടൂറിസ വ്യവസായം കണക്കിലെടുത്ത് സർക്കാർ കർഫ്യൂവോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തുന്നില്ലെന്ന് ഗോവ മുഖ്യമന്ത്രി പറഞ്ഞു. ഒമിക്രോണിന്റെ ഭീഷണിയെത്തുടർന്ന് പല സംസ്ഥാനങ്ങളും രാത്രി കർഫ്യൂ സ്വീകരിച്ചപ്പോൾ ക്രിസ്മസ്-പുതുവത്സരത്തിന്റെ ഉത്സവ സീസണിൽ ടൂറിസം ബിസിനസിനെ ബാധിക്കാതിരിക്കാൻ ഗോവ സർക്കാർ പുതിയ നിയമങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 

ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഗോവയിൽ വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഒരു വശത്ത് ടൂറിസം വ്യവസായവുമായി ബന്ധപ്പെട്ട ആളുകളുടെ ആഗ്രഹം പൂവണിയുമ്പോൾ, മറുവശത്ത് സംസ്ഥാനത്ത് കൊറോണ, ഒമൈക്രോൺ കേസുകൾ വർദ്ധിക്കുമോ എന്നതിന്റെ ആശങ്കയിലാണ് സർക്കാർ. 

ഗോവ സർക്കാർ കോവിഡ് -19 ന്റെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കിൽ ജനുവരി 3 ന് നടക്കുന്ന ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളും. എന്നാണ് റിപ്പോർട്ട്.  ഗോവ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി,സംസ്ഥാനത്തെ ഹോട്ടലുകളിൽ നിലവിൽ 90% ആളുകളുണ്ട്. അതേസമയം ബീച്ചുകളിൽ (Goa Beaches) നേരത്തെതന്നെ തന്നെ തിരക്കുണ്ട്.

ഹോട്ടൽ ബുക്കിംഗിൽ 5 മുതൽ 7 ശതമാനം വരെ റദ്ദാക്കലുകൾ ഉണ്ടായിട്ടുണ്ട്, എന്നാൽ സീസൺ മൊത്തത്തിൽ മികച്ചതാണ് എന്നാണ് ഗോവ ട്രാവൽ ആൻഡ് ടൂറിസം അസോസിയേഷൻ (TTAG) പ്രസിഡന്റ് നിലേഷ് ഷാ പറഞ്ഞത്. ടൂറിസം വ്യവസായത്തിന് വർഷാവസാനം എപ്പോഴും നല്ല കാലമാണെന്നും. ഈ ദിവസങ്ങളിൽ ഹോട്ടലുകളിൽ 90% ആളുകളുടെ തിരക്കുണ്ടെന്നും ഇത് പുതുവർഷത്തോടെ വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link