Plants Vastu Tips: ഈ ചെടികൾ വീട്ടിൽ വളർത്തൂ.... സമ്പത്തിനെ ആകർഷിക്കും; നിങ്ങൾ സമ്പന്നരാകും!

Sun, 28 Apr 2024-3:56 pm,

ഓർക്കിഡ് പൂക്കൾ വളരെ ഭംഗിയുള്ളവയാണ്. ഇവ വീട്ടിൽ വളർത്തുന്നത് പോസിറ്റീവ് എനർജിയുണ്ടാക്കും. ഇവ സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

സ്നേക്ക് പ്ലാൻറ് വീട്ടിൽ വളർത്തുന്നത് ശുദ്ധ വായു ലഭിക്കാൻ സഹായിക്കും. ഇത് വീട്ടിൽ വളർത്തുന്നത് സമ്പത്തും ഐശ്വര്യവും വർധിപ്പിക്കും.

വാസ്തു ശാസ്ത്രത്തിലും ഫെങ് ഷൂയിയിലും ലക്കി ബാംബൂവിനെ ശുഭകരമായി കണക്കാക്കുന്നു. വീട്ടിൽ ലക്കി ബാംബൂ വളർത്തുന്നത് കരിയറിൽ ഉയർച്ചയുണ്ടാകാനും സമ്പത്ത് വർധിപ്പിക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

മണി പ്ലാൻറ് സമ്പത്തിനെ ആകർഷിക്കുന്ന ചെടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് വീട്ടിൽ വളർത്തുന്നത് ഐശ്വര്യം വർധിപ്പിക്കും.

ജേഡ് ചെടി വീടിനുള്ളിൽ വളർത്തുന്നത് പണത്തെ ആകർഷിക്കുമെന്ന് വിശ്വസിക്കുന്നു. ഈ ചെടിയെ മണി മാഗ്നറ്റ് എന്നും വിളിക്കുന്നു.

സമ്പത്തിൻറെ ദേവിയായ ലക്ഷ്മി ദേവിയുടെ രൂപമായാണ് തുളസിയെ കണക്കാക്കുന്നത്. വീട്ടിൽ തുളസിച്ചെടി വളർത്തുന്നത് സന്തോഷവും ഐശ്വര്യവും വർധിപ്പിക്കുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link