Kushinagar International Airport: പ്രധാനമന്ത്രി നരേന്ദ്ര മോദി കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന്‌ സമര്‍പ്പിച്ചു, ചിത്രങ്ങള്‍ കാണാം

Wed, 20 Oct 2021-4:36 pm,

ലോകമെമ്പാടുമുള്ള ബുദ്ധ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം,   പതിറ്റാണ്ടുകളുടെ പരിശ്രമങ്ങളുടെയും പ്രതീക്ഷകളുടെയും ഫലമാണ് കുശിനഗർ ഇന്റർനാഷണൽ എയർപോർട്ടെന്ന്  പ്രധാനമന്ത്രി ഉദ്ഘാടന വേളയില്‍ പറഞ്ഞു. 

ലോകമെമ്പാടുമുള്ള ബുദ്ധ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ്  കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം. 

നിരവധി കേന്ദ്രമന്ത്രിമാരുടെയും ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിന്‍റെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി മോദി ഉത്ഘാടനം നിര്‍വഹിച്ചു.  

ലോകമെമ്പാടുമുള്ള ബുദ്ധ മത സമൂഹത്തിന്‍റെ വിശ്വാസത്തിന്‍റെ കേന്ദ്രമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.  ബുദ്ധന്റെ ജ്ഞാനോദയം മുതൽ മഹാപരിനിർവാണം വരെയുള്ള മുഴുവൻ യാത്രയ്ക്കും ഈ പ്രദേശം സാക്ഷിയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 

വ്യാപാര മേഖലയ്ക്കും ടൂറിസം മേഖയ്ക്കും കുശിന​ഗർ അന്താരാഷ്ട്ര വിമാനത്താവളം ഉണർവ് പകരം. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കർഷകർ, കടയുടമകൾ, തൊഴിലാളികൾ, പ്രാദേശിക വ്യവസായികൾ എന്നിവർക്കെല്ലാം ഈ വിമാനത്താവളം പ്രയോജനപ്പെടും.

 

അടുത്ത 3-4 വർഷത്തിനുള്ളിൽ രാജ്യത്ത് 200 ലധികം എയർപോർട്ടുകൾ, ഹെലിപോർട്ടുകൾ, വാട്ടർ ഡാം എന്നിവയുടെ ശൃംഖലയാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

 

260 കോടി രൂപ ചെലവിലാണ് കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.  2020 ജൂണിലാണ്  ഉത്തർപ്രദേശിലെ കുശിനഗർ വിമാനത്താവളത്തെ ഒരു അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link