PM Modi meets his mother: അമ്മയുടെ അനുഗ്രഹം വാങ്ങി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് പ്രധാനമന്ത്രി, ചിത്രങ്ങള്‍ കാണാം
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിലാണ്. അഹമ്മദാബാദിലെ വിവിധ പൊതുപരിപാടികൾക്ക് ശേഷം വൈകിട്ടോടെയാണ് അദ്ദേഹം അമ്മയെ ഹീരാബെന്നിനെ സന്ദർശിക്കാന്‍ എത്തിയത്.
ഗാന്ധിനഗറിലെ സൊസൈറ്റി പാർട്ട്-2 വിലെ വൃന്ദാവൻ ബംഗ്ലാവിൽ പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിയുടെ വീട്ടിലാണ് അമ്മ ഹീരാബെന്‍ കഴിയുന്നത്. ഇവിടെയെത്തിയാണ് പ്രധാനമന്ത്രി അമ്മയെ സന്ദർശിച്ചത്. സുരക്ഷാവലയങ്ങൾ ഏറെയില്ലാതെയാണ് മോദി അമ്മയെ കാണാൻ വീട്ടിലെത്തിയത്.
അമ്മയുടെ ആരോഗ്യവിവരങ്ങളും ക്ഷേമവും തിരക്കിയ പ്രധാനമന്ത്രി ഒരുമിച്ച് ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. ഗുജറാത്തി വിഭവമായിരുന്നു മോദിക്കായി ഒരുക്കിയിരുന്നത്.