New Phone Launch : Poco F3 GT മുതൽ OnePlus Nord 2 വരെ ഉടൻ ഇന്ത്യയിൽ എത്തുന്ന പുതിയ ഫോണുകൾ ഏതൊക്കെ?
Poco F3 GT ഉടൻ ഇന്ത്യയിലെത്തും. എന്നാണ് ഫോൺ അവതരിപ്പിക്കുന്നതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഷയോമി റെഡ്മി കെ40 യുടെ റീബ്രാന്ഡഡ് വേർഷനായി ആണ് Poco F3 GT എത്തുന്നത്. ഫോണിന്റെ പ്രത്യേകതകൾ 120Hz സ്ക്രീനും 67W ഫാസ്റ്റ് ചാർജിങുമാണ്.
വൺപ്ലസ്സ് നോർഡ് 2 ജൂലൈ 22 ന് ഇന്ത്യയിലെത്തും. 5ജി സൗകര്യമാണ് ഈ ഫോണിന്റെ ഏറ്റവും മികച്ച പ്രത്യേകത. കൂടാതെ സ്പെഷ്യൽ മീഡിയ ടെക് ഡിമെൻസിറ്റി 1200 എഐ ചിപ്പാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
റെഡ്മി നോട്ട് 10 സീരിസിലെ പുതിയ അംഗമായി ആണ് Redmi Note 10T 5G എത്തുന്നത്. 48 എംപി ക്യാമറ, മീഡിയടേക് ഡിമെൻസിറ്റി 700 ചിപ്പ്, 90 Hz സ്ക്രീൻ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ.
Asus Zenfone 8 ഉടൻ തന്നെ ഇന്ത്യയിലെത്തും. 120 hz ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 888 ചിപ്പ്, 64 എംപി കാമറ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ