Poisonous lizards: മാരക വിഷം, കൂ‍ർത്ത പല്ലുകൾ; മനുഷ്യനെ കൊല്ലാൻ കെൽപ്പുള്ള ഭീകര പല്ലികൾ

Fri, 01 Nov 2024-8:25 pm,

വിഷമുള്ള പല്ലുകളും ശക്തമായ താടിയെല്ലുകളുമുള്ള ഈ പല്ലികൾക്ക് നിമിഷനേരം കൊണ്ട് ഇരയെ കൊല്ലാൻ സാധിക്കും. ലോകത്തിലെ ഏറ്റവും വിഷമുള്ളതും അപകടകാരികളായതുമായ അഞ്ച് പല്ലികൾ ഏതെല്ലാമാണെന്ന് അറിയാം.

കൊമോഡോ ഡ്രാഗൺ അഥവാ കൊമോഡോ മോണിറ്റർ ലോകത്തിലെ ഏറ്റവും അപകടകാരിയായ പല്ലികളിലൊന്നാണ്. ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപിലാണ് ഇവ കാണപ്പെടുന്നത്. ഇവയുടെ കടിയേറ്റ ഉടനെ ഇരയുടെ മരണം സംഭവിക്കും.

ഗില മോൺസ്റ്റർ വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന വിഷമുള്ള പല്ലിയാണ്. അമേരിക്കയിലെ അരിസോണയിലും ന്യൂ മെക്സിക്കോയിലുമാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. ഗില മോൺസ്റ്ററിൻറെ വിഷയം നാഡീവ്യവസ്ഥയെ ബാധിക്കുന്നു.

മെക്സിക്കൻ ബീഡഡ് ലിസാർഡ് മെക്സിക്കോയിലേയും ഗ്വാട്ടിമാലയിലേയും വനങ്ങളിലാണ് കാണപ്പെടുന്നത്. ഇതിൻറെ വിഷം നാഡീവ്യവസ്ഥയെ ബാധിക്കുന്നു. ഇതിൻറെ കടിയേറ്റാൽ ചർദ്ദി, ശ്വാസം മുട്ട് എന്നിവ ഉണ്ടാകുന്നു. ഇത് ജീവന് ഭീഷണിയാണ്.

മോണിറ്റർ ലിസാർഡ്സ് ഏഷ്യയിലും ആഫ്രിക്കയിലുമാണ് കാണപ്പെടുന്നത്. മൂർച്ചയുള്ള നഖങ്ങളും പല്ലുകളും ഉപയോഗിച്ചാണ് ഇത് ആക്രമിക്കുന്നത്. ഇതിൻറെ കടിയേറ്റാൽ മുറിവും അണുബാധയും ഉണ്ടാകും.

ബ്ലൂ ട്രീ മോണിറ്ററിന് നീല ചർമ്മമാണ്. അപകടകരമായ വിഷമുള്ളവയാണ് ഇവ. പ്രധാനമായും ന്യൂഗിനിയയിലാണ് ഇവ കാണപ്പെടുന്നത്. ഇവയുടെ കടിയേറ്റാൽ ശരീരം നീല നിറത്തിലായി വീങ്ങുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link