Diet For New Mothers: പ്രസവാനന്തര ഭക്ഷണക്രമത്തിൽ ശ്രദ്ധ വേണം; ഡയറ്റിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രസവം മുതൽ മുലയൂട്ടൽ കാലയളവ് തീരുന്നത് വരെ അമ്മമാരുടെ ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പ്രോട്ടീൻ സഹായിക്കുന്നു. പ്രസവശേഷം ടിഷ്യൂകളെ സുഖപ്പെടുത്താനും ക്ഷീണം ഇല്ലാതിരിക്കാനും പ്രോട്ടീൻ പ്രധാനമാണ്.
പ്രസവ സമയത്ത്, രക്തം നഷ്ടപ്പെടും, ഇത് അനീമിയയിലേക്ക് നയിക്കും. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ മുലയൂട്ടലിനും ഊർജത്തിനും പ്രസവാനന്തര വിഷാദം തടയുന്നതിനും അത്യന്താപേക്ഷിതമാണ്.
എല്ലാത്തരം ധാതുക്കളും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഡ്രൈ ഫ്രൂട്ട്സ് ആരോഗ്യത്തിന് മികച്ചതാണ്.
എല്ലാത്തരം പോഷകങ്ങളുടെയും ആത്യന്തിക സ്രോതസ്സാണ് പച്ചക്കറികൾ, പ്രസവാനന്തര കാലഘട്ടത്തിൽ ഭക്ഷണത്തിൽ ഇവ ചേർക്കേണ്ടത് പ്രധാനമാണ്.
അയമോദകം കുടലിൻ്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുകയും ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാനും മെറ്റബോളിസത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. ഇവയെല്ലാം പ്രസവാനന്തര ഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്.