Alia Bhatt Pics: മഞ്ഞ ലൂസ് ഷര്‍ട്ടണിഞ്ഞ് കാഷ്വൽ ലുക്കില്‍ ആലിയ ഭട്ട്, ചിത്രങ്ങള്‍ വൈറല്‍
ബ്രഹ്മാസ്ത്ര ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുമ്പോള്‍ രൺബീർ - ആലിയ ജോഡി ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും ചര്‍ച്ചയായി മാറുകയാണ്.
ബ്രഹ്മാസ്ത്ര ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുക മാത്രമല്ല, അതിമനോഹരമായ വിഎഫ്‌എക്‌സിന് അഭിനന്ദനം നേടുകയും ചെയ്യുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രൺബീർ - ആലിയ ജോഡികള്‍ക്ക് ആരാധകരുടെ സ്നേഹവും അഭിനന്ദനവും ലഭിക്കുകയാണ്.
അടുത്തിടെ, കരൺ ജോഹറിന്‍റെ ഓഫീസായ ധർമ്മ പ്രൊഡക്ഷൻസിന് പുറത്ത് ആലിയ ഭട്ട് കാഷ്വൽ ലുക്കില്‍ എത്തിയിരുന്നു. ഓവർസൈസ് മഞ്ഞ ഷർട്ടും ജീൻസും ധരിച്ചെത്തിയ ആലിയ ഏറെ സുന്ദരിയായി കാണപ്പെട്ടു.
ഗർഭകാല തിളക്കം ആലിയയുടെ മുഖത്ത് പ്രകടമാണ്. അമ്മ സോണിയ റസ്ദാനും അമ്മായിയമ്മ നീതു കപൂറും 'ഓൾ ഗേൾസ്' ബേബി ഷവർ' പ്ലാന്‍ ചെയ്യുന്നതായാണ്സൂചന.
കഴിഞ്ഞ ഏപ്രിൽ 14നാണ് ആഡംബരത്തോടെ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. ഈ വർഷം നവംബറിൽ ഇരുവരും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ്. ആലിയ ഭട്ടിനും രൺബീർ കപൂറിനും ബ്രഹ്മാസ്ത്ര ശരിക്കും സവിശേഷമാണ്, ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് അവർ പരസ്പരം ഡേറ്റിംഗ് ആരംഭിച്ചത്.