ക്രിക്കറ്റ് താരം ഹർഭജൻ സിംഗിനേയും കുടുംബത്തേയും ക്യാമറ കണ്ണുകളില്‍ ഒപ്പിയെടുത്ത് പാപ്പരാസികൾ...!!
മുൻ സിനിമാതാരവും മമ്മിയുമായ ഗീത ബസ്രയും ക്രിക്കറ്റ് താരം ഹർഭജൻ സിംഗും മകൾ ഹിനയയ്ക്കൊപ്പം മുംബൈയിലെ ഒരു ക്ലിനിക്കില്‍ എത്തിയ വേളയിലാണ് സംഭവം.
ക്രിക്കറ്റ് താരം ഹർഭജൻ സിംഗും ഗീത ബസ്രയും രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ്.
ഏറെ casual ആയാണ് ഇരുവരും എത്തിയത്. ഒപ്പമുണ്ടായിരുന്ന അവരുടെ മകള്‍ ഹിനയ (Hinaya) പിങ്ക് ബാഗും ക്രീം നിറമുള്ള തൊപ്പിയും മഞ്ഞ നിറത്തിലുള്ള ഫ്രോക്കുമണിഞ്ഞ് ഏറെ മനോഹരമായി കാണപ്പെട്ടു.
2016 ജൂലൈ 27നാണ് ഗീത ബസ്രയ്ക്കും ഹർഭജൻ സിംഗിനും അവരുടെ ആദ്യത്തെ കുഞ്ഞ് ഹിനയ പിറന്നത്.
2015ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം . 5 വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം