Sangeeth Prathap: അമൽ ഡേവിസ് വേറെ ലെവൽ; സം​ഗീത് പ്രതാപിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം, പക്ഷേ അഭിനയത്തിനല്ല!!!

Fri, 16 Aug 2024-3:25 pm,

ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിൻ്റെ എഡിറ്റിം​ഗിനാണ് സം​ഗീത് പ്രതാപിന് സംസ്ഥാന പുരസ്കാരം ലഭിച്ചിരിക്കുന്നത്. 

 

പ്രേമലുവിന് പുറമേ സൂപ്പർ ശരണ്യ, ഹൃദയം, പത്രോസിൻ്റെ പടപ്പുകൾ തുടങ്ങിയ ചിത്രങ്ങളിലും സം​ഗീത് ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 

 

തണ്ണീർമത്തൻ ദിനങ്ങളുടെ സ്പോട്ട് എഡിറ്ററായിരുന്ന സം​ഗീത് പത്രോസിൻ്റെ പടപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര എഡിറ്ററായത്. 

 

പിന്നീട് ഫോർ ഇയേഴ്സ്, ലിറ്റിൽ‌ മിസ് റാവുത്തർ, ജയ് ​ഗണേഷ് തുടങ്ങിയ ചിത്രങ്ങളുടെയും എഡിറ്ററായി പ്രവർത്തിച്ചു. 

 

പ്രേമലുവിലെ അഭിനയത്തിന് എസ് എസ് രാജമൗലിയുടെ വരെ അഭിനന്ദനം സം​ഗീതിന് ലഭിക്കുകയുണ്ടായി. അർജുൻ അശോകൻ, മാത്യൂ തോമസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ബ്രോമാൻസിലാണ് സം​ഗീത് അഭിനയിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link