Cheapest Prepaid Plans: 100 രൂപയില്‍ താഴെയുള്ള അടിപൊളി റീചാര്‍ജ്ജ് പ്ലാനുകള്‍, കുറഞ്ഞ തുകയ്ക്ക് സൗജന്യ കോളും ഡാറ്റയും

Tue, 28 Jun 2022-7:26 pm,

 

ജിയോയുടെ വില കുറഞ്ഞ പ്ലാനുകള്‍  എല്ലാം തന്നെ മികച്ചതാണ്.  ഈ പ്ലാനുകള്‍ പണത്തിന് തക്ക  മൂല്യം നല്‍കുന്നവയാണ്. ജിയോ നല്‍കുന്ന   100 രൂപയിൽ താഴെയുള്ള പ്ലാനുകളുടെ വില 91 രൂപയുമാണ്. കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ പ്ലാൻ  ഇതാണ്.  ഈ പ്ലാനിന്  28 ദിവസത്തെ വാലിഡിറ്റിയുണ്ട്  

ജിയോ നല്‍കുന്ന 91 രൂപയുടെ പ്ലാനിലൂടെ  നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഈ പ്ലാനിലൂടെ  ഉപയോക്താക്കൾക്ക് ആകെ 3 ജിബി ഡാറ്റ ലഭിക്കും. ഇതിന് പുറമെ അൺലിമിറ്റഡ് കോളിംഗും 50 എസ്എംഎസും ലഭിക്കും.  ഇതോടൊപ്പം ജിയോയുടെ എല്ലാ ആപ്പുകളിലേക്കും സൗജന്യ ആക്സസും ലഭ്യമാണ്.

വിലകുറഞ്ഞ പ്ലാനുകള്‍  ബിഎസ്എൻഎല്ലും അവതരിപ്പിക്കുണ്ട്.   ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്ന 100 രൂപയിൽ താഴെയുള്ള പ്ലാനിന്‍റെ വില  87 രൂപയാണ്.  ഈ പ്ലാന്‍ 14 ദിവസത്തെ വാലിഡിറ്റിയോടെയാണ് നല്‍കുന്നത്.  

BSNL നല്‍കുന്ന 87  രൂപയുടെ പ്ലാന്‍  നിരവധി അനുകൂല്യങ്ങളാണ് നല്‍കുന്നത്.  87 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 1 ജിബി ഡാറ്റ, അതായത് മൊത്തം 14 ജിബി ഡാറ്റ ലഭിക്കും. ഇതിന് പുറമെ അൺലിമിറ്റഡ് വോയിസ് കോളും പ്രതിദിനം 100 എസ്എംഎസും സൗജന്യമായി  ലഭിക്കും.  

എയർടെല്‍ നല്‍കുന്ന ഏറ്റവും വില കുറഞ്ഞ പ്ലാന്‍  ൯൯ രൂപയുടേതാണ്.  സൗജന്യ കോളിംഗ്  അടക്കം നിരവധി ആനുകൂല്യങ്ങള്‍ ഈ പ്ലാന്‍ നല്‍കുന്നു.  200 MB ഡാറ്റയാണ് ഈ പ്ലാന്‍ നല്‍കുന്നത്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link