Narendra Modi: മോദിയുടെ ജാതകത്തിൽ ഇന്ന് നിർണായക മാറ്റം! തിരഞ്ഞെടുപ്പിൽ തിരിച്ചടിയോ അതോ നേട്ടമോ?
1950 സെപ്റ്റംബർ 17ന് ഗുജറാത്തിലെ വട്നഗറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനിച്ചത്. വൃശ്ചികം രാശിയിലെ അനിഴമാണ് അദ്ദേഹത്തിൻെറ ജന്മനക്ഷത്രമെന്നാണ് അറിയാൻ കഴിയുന്നത്. ജീവിതത്തിൽ ആഗ്രഹിച്ച ലക്ഷ്യങ്ങൾ കൈവരിക്കുക എന്നതാണ് ഈ രാശിക്കാരുടെ ലക്ഷ്യം. ജീവിത വിജയം നേടുന്നതിനാണ് ഇവർ പ്രഥമ പരിഗണന നൽകുന്നത്.
ഈ രാശിക്കാർ അവരുടെ അചഞ്ചലമായ വിശ്വാസം കൊണ്ട് അസാധ്യമായത് സാധ്യമാക്കുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. പണത്തിൻ്റെയും കുടുംബത്തിൻ്റെയും അധിപനായ ഗുരു 6-ലും 7-ലും സഞ്ചരിക്കും. ആറാം ഭാവാധിപൻ ശത്രുസ്ഥാനത്ത് നിൽക്കുന്നതിനാൽ അടുത്ത സുഹൃത്തുക്കളെ അകറ്റാനുള്ള സാധ്യത ഏറെയാണ്.
രാഹുവും കേതുവും 5, 11 സ്ഥാനങ്ങളിൽ സഞ്ചരിക്കുന്നത് കർമ്മ മണ്ഡലത്തിൽ പോസിറ്റീവ് ഫലങ്ങൾ നൽകും. കേതു പതിനൊന്നാം ഭാവത്തിൽ നിൽക്കുന്നത് ദൈവിക ശക്തിയെയാണ് സൂചിപ്പിക്കുന്നത്.
ആത്മീയമായും മാനസികമായും ഇവർ കൂടുതൽ ശക്തരാകുന്ന സമയമാണിത്. അന്താരാഷ്ട്ര തലത്തിൽ അദ്ദേഹം സ്വന്തമാക്കിയ നിലയും വിലയും ഇനിയും വർധിക്കുന്ന സമയമാണ് വന്നിരിക്കുന്നത്. മോദിക്ക് മറ്റൊരു പരമോന്നത പുരസ്കാരം ലഭിക്കാനും സാധ്യതയുണ്ട്.
പതിനൊന്നാം ഭാവത്തിലെ കേതു യുസിസി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ സുപ്രധാന നിയമങ്ങൾ പാസാക്കുന്നതിന് മോദിക്ക് ധാരാളം അവസരങ്ങൾ നൽകും. ഇന്ന് (1-5-2024) മുതൽ ഗുരു ഏഴാം ഭാവത്തിലേക്ക് നീങ്ങുന്നത് മോദിക്ക് കൂടുതൽ ശക്തി നൽകുമെന്ന് ജ്യോതിഷികൾ പറയുന്നു.
മോദിയുടെ ഗജകേസരി യോഗവും രാജയോഗവും ചന്ദ്ര മംഗള യോഗവും ഒരുമിച്ചാണെന്നതാണ് മറ്റൊരു പ്രത്യേകത. മോദിയുടെ പ്രസംഗം വരും കാലങ്ങളിൽ വേദ പ്രസംഗമായി ജനങ്ങൾ സ്വീകരിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ ജാതകം പറയുന്നത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല)