Priyanka Chopra Oscar Look: ഓസ്‌കാര്‍ പ്രീ ഇവന്‍റില്‍ ദേശിഗേള്‍ ആയി പ്രിയങ്ക ചോപ്ര..!! അമ്പരന്ന് ആരാധകര്‍....
പ്രിയങ്ക ചോപ്രയുടെ ഓസ്കാര്‍ പ്രീ ഇവന്‍റ് ലുക്ക് ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു. ജീവിതം എത്രയേറെ മാറിയാലും പ്രിയങ്ക ഇന്നും ഒരു "ദേശി ഗേള്‍' തന്നെ എന്നാണ് താരത്തിന്‍റെ വസ്ത്രധാരണം സൂചിപ്പിക്കുന്നത്. അതായത് ഭാരതത്തിന്‍റെ പാരമ്പര്യം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കാട്ടാനുള്ള അവസരം താരം ഒഴിവാക്കാറില്ല എന്ന് വ്യക്തം.
വീണ്ടും മറ്റൊരു അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യൻ വസ്ത്രം ധരിച്ച് വീണ്ടും പ്രിയങ്ക ചോപ്ര രാജ്യത്തെ ജനങ്ങളുടെ ഹൃദയം കീഴടക്കി. കറുത്ത സാരി ധരിച്ചാണ് ഓസ്‌കാറിന്‍റെ പ്രീ ഇവന്‍റില്‍ പ്രിയങ്ക എത്തിയത്.
പരിപാടിയിലെ പ്രധാന ആകര്‍ഷണം പ്രിയങ്ക ചോപ്ര ആയിരുന്നു. സാരി ധരിച്ച് വേദിയില്‍ എത്തിയതോടെ ഏവരുടെയും കണ്ണുകള്‍ താരത്തെ പൊതിഞ്ഞു...
ഈ പരിപാടിയുടെ ചിത്രങ്ങൾ പ്രിയങ്ക ചോപ്ര തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. Black Majic എന്നാണ് ആരാധകര്‍ ചിത്രത്തിന് നല്‍കിയിരിയ്ക്കുന്ന പ്രശംസ..
ഓസ്‌കാറിന് മുമ്പുള്ള പരിപാടിയിൽ പ്രിയങ്ക ചോപ്ര തന്‍റെ മാതൃത്വ അനുഭവത്തെക്കുറിച്ച് വാചാലയായി. Global Icon പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസും തമ്മിലുള്ള വിവാഹം ആരാധകര്‍ക്ക് അത്ഭുതമായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം പ്രിയങ്കയെ അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ പ്രശസ്തയാക്കി.