Marriage Incompatible Nakshatras: ഈ നക്ഷത്രക്കാര്‍ തമ്മില്‍ ഒരിക്കലും വിവാഹം പാടില്ല! പേടിക്കണ്ട, പരിഹാരമുണ്ട്
മധ്യമരഞ്ചുവും വേധദോഷവുമുള്ള നക്ഷത്രങ്ങളുണ്ട്. രഞ്ചു എന്നതിന് താലി എന്നാണ് അര്‍ത്ഥം. വേധം എന്നാല്‍ ഇല്ലാതാക്കുക, തുളയ്ക്കുക എന്നും. ഇവ രണ്ടിന്റെയും അടിസ്ഥാനത്തിലാണ് വിവാഹം കഴിച്ചാലുണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ പറയുന്നത്.
ഭരണി, പൂരം, പൂയം, അനിഴം, പൂരാടം, മകയിരം, ചിത്തിര, അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങള്‍ക്ക് മധ്യമരഞ്ചു ദോഷമുണ്ട്. ഈ നക്ഷത്രക്കാര്‍ തമ്മില്‍ ചേരാന്‍ പാടില്ല.
മധ്യമരഞ്ചു ദോഷമുള്ള നക്ഷത്രങ്ങള്‍ തമ്മില്‍ ചേര്‍ന്നാല്‍ വിരഹം, സന്താന ദോഷം എന്നിവയാണ് ഫലം. ഇവര്‍ക്ക് ഒരിക്കലും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല.
അശ്വതി-തൃക്കേട്ട, ഭരണി-അനിഴം, പൂയം-പൂരാടം, വിശാഖം-കാര്‍ത്തിക, പൂരോരുട്ടാതി-ഉത്രം, മകയിരം-അവിട്ടം-ചിത്തിര, രോഹിണി-ചോതി, തിരുവാതിര-തിരുവോണം, പുണര്‍തം-ഉത്രാടം, ആയില്യം-മൂലം, മകം-രേവതി, പൂരം-ഉത്രട്ടാതി, അത്തം-ചതയം എന്നിവ വേധദോഷങ്ങളുള്ള നക്ഷത്രങ്ങളാണ്. ഇവര്‍ തമ്മിലും വിവാഹം പാടില്ല.
മേല്‍ പറഞ്ഞ നക്ഷത്രക്കാര്‍ക്ക് തമ്മില്‍ വിവാഹം കഴിച്ചാലേ പറ്റൂ എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അതിനുള്ള പരിഹാരവും ജ്യോതിഷത്തില്‍ പറയുന്നുണ്ട്. സ്വന്തം പേരിലും പങ്കാളിയുടെ പേരിലും കുട്ടികളുണ്ടെങ്കില്‍ അവരുടെ പേരിലും എല്ലാ മാസവും മൃത്യുഞ്ജയ ഹോമം നടത്തുന്നത് നല്ലതാണ്.
ഒരുമിച്ച് താമസിക്കുമ്പോഴാണ് ദോഷം കൂടുക എന്നതിനാല്‍ രണ്ട് പേരും ഇടയ്ക്കിടെ മാറിത്താമസിക്കുന്നതാണ് നല്ലത്. നാട്ടിലും വിദേശത്തുമായി താമസിക്കുന്നവരാണെങ്കില്‍ ദോഷം കാര്യമായി ബാധിക്കില്ല. ഉമാമഹേശ്വര ക്ഷേത്രം, നവഗ്രഹ ക്ഷേത്രം എന്നിവ ദര്‍ശിയ്ക്കുകയും വഴിപാടുകള്‍ നടത്തുകയും ചെയ്യുന്നത് ഗുണം ചെയ്യും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)