റാഷിദ് ഖാൻ മുതൽ ടിം ഡേവിഡ് വരെ: ഐപിഎല്ലിൽ തിളങ്ങാൻ കഴിയുന്ന പിഎസ്എൽ താരങ്ങൾ
ഇംഗ്ലണ്ട് ഓൾറൗണ്ടർ ഡേവിഡ് വില്ലി പാക്കിസ്ഥാൻ സൂപ്പർ ലീഗ് 2022 ഫൈനലിസ്റ്റുകളായ മുൾത്താൻ സുൽത്താന് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്. ഐപിഎൽ 2022ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് ഡേവിഡ് വില്ലി കളിക്കുന്നത്.
ഇംഗ്ലണ്ട് ഓപ്പണർ അലക്‌സ് ഹെയ്‌ൽസ് 2022 പിഎസ്‌എൽ മത്സരത്തിൽ ഇസ്ലാമാബാദ് യുണൈറ്റഡിന് വേണ്ടിയാണ് കളിച്ചത്. ഐപിഎൽ 2022 മെഗാ ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഹെയ്‌ൽസിനെ വാങ്ങിയത്.
സിംഗപ്പൂരിൽ ജനിച്ച ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ടിം ഡേവിഡ് പിഎസ്‌എൽ 2022 ഫൈനലിസ്റ്റുകളായ മുൾത്താൻ സുൽത്താൻസിലായിരുന്നു കളിച്ചിരുന്നത്. മുംബൈ ഇന്ത്യൻസാണ് ഐപിഎൽ 2022 മെഗാ ലേലത്തിൽ ഡേവിഡിനെ വാങ്ങിയത്.
ഇംഗ്ലണ്ട് ഓൾറൗണ്ടറും പേസറുമായ ക്രിസ് ജോർദാൻ പിഎസ്എൽ 2022ൽ ബാബർ അസം നയിച്ച കറാച്ചി കിംഗ്സിന്റെ ഭാഗമായിരുന്നു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ എംഎസ് ധോണിയുടെ കീഴിൽ ജോർദാൻ കളിക്കും.
ഗുജറാത്ത് ടൈറ്റൻസിന്റ ഭാഗമാണ് അഫ്ഗാനിസ്ഥാൻ ലെഗ് സ്പിന്നറായ റാഷിദ് ഖാൻ. പിഎസ്എൽ 2022-ൽ ലാഹോർ ഖലന്ദർസിന്റെ ഭാഗമായിരുന്നു റാഷിദ്.