Sakkan Wali Village: വിദേശത്തല്ല, ഈ സുന്ദരമായ ഗ്രാമം ഇന്ത്യയില്‍ തന്നെ...!! സക്കന്‍ വാലിയുടെ മനോഹര ചിത്രങ്ങള്‍ കാണാം

Thu, 03 Feb 2022-12:12 am,

 

ഈ  ചിത്രങ്ങള്‍  കണ്ട് അത്ഭുതപ്പെടേണ്ട. നിങ്ങൾ ഒരു ഫാം ഹൗസിന്‍റെയോ ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിന്‍റെയോ ചിത്രങ്ങൾ അല്ല കാണുന്നത്. ഇത് പഞ്ചാബിലെ ഒരു ഗ്രാമമാണ്..!! പഞ്ചാബിലെ ഒരു ചെറിയ ഗ്രാമമാണിത്. മുക്ത്സർ ജില്ലയിൽ നിർമ്മിച്ച ഈ ഗ്രാമത്തിന്റെ പേര് സക്കൻവാലി എന്നാണ്.

 

പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്, ഈ ഗ്രാമത്തിന്‍റെ വിഷയം റോഡുകളുടെ വികസനമല്ല, യുവാക്കളുടെ തൊഴിലാണ്. 300 കുടുംബങ്ങളുള്ള ഈ ചെറുഗ്രാമത്തിൽ ആയിരത്തോളം വോട്ടുകളാണുള്ളത്. എന്നാൽ ഗ്രാമത്തിലെ സർപഞ്ച് ചരൺജിത് സിങ്ങും സക്കൻവാലി ഗ്രാമത്തിലെ ജനങ്ങളും ചേർന്ന് ഈ ഗ്രാമത്തിന്‍റെ ചിത്രം മാറ്റിമറിച്ചു.

ഗ്രാമം സോളാർ ലൈറ്റുകൾ കൊണ്ട് പ്രകാശിക്കുന്നു. ഈ ചെറിയ ഗ്രാമത്തിലെ എല്ലാ റോഡുകളിലും ഇന്റർലോക്ക് ടൈലുകൾ ഉണ്ട്. ഗ്രാമത്തിൽ തെരുവ് വിളക്കുകൾക്ക് ക്ഷാമമില്ല. ഇതുകൂടാതെ, ഗ്രാമം സോളാർ വിളക്കുകൾ കൊണ്ട് പ്രകാശിക്കുന്നു. പണം ലാഭിക്കാൻ ഗ്രാമത്തിൽ തന്നെയാണ്  ടൈൽസ് ഉണ്ടാക്കിയതെന്ന് പറയാം.

 

ഗ്രാമത്തിന്‍റെ നടുവിൽ നിർമ്മിച്ച ഒരു തടാകം മനസ്സിനെ സന്തോഷിപ്പിക്കും.  കിണറും ഇരിപ്പിട സംവിധാനവുമുണ്ട്. ഇതുകൂടാതെ ബോട്ടിങ്ങിനുള്ള ക്രമീകരണവും ഇവിടെ ലഭ്യമാണ്.

 

തെരുവുകൾ വീതികൂട്ടുന്നതിനായി ഗ്രാമത്തിലെ ജനങ്ങൾ അവരുടെ ഭൂമി സംഭാവന ചെയ്തു. ഇവിടെ സർക്കാർ ഭൂമിയിൽ കയ്യേറ്റമില്ല. കൂടാതെ മഴക്കാലത്തുപോലും ഇവിടെ വെള്ളവും ചെളിയും അടിഞ്ഞുകൂടാത്ത തരത്തിലാണ് ഗ്രാമത്തിലെ ഡ്രെയിനേജ് സംവിധാനം.

 

നഗരങ്ങളിൽ തിരഞ്ഞാൽ പോലും കിട്ടാത്ത അത്തരമൊരു പാർക്ക് സക്കൻവാലി ഗ്രാമത്തിലുണ്ട്. നിരവധി ഉന്നത ഉദ്യോഗസ്ഥർ വന്നു താമസിക്കുന്ന  ഒരു ഗസ്റ്റ് ഹൗസും പാർക്കിൽ പണിതിട്ടുണ്ട്.  ഈ ഗ്രാമത്തിന് ആദർശ് വില്ലേജ് അവാർഡ് ലഭിച്ചിട്ടില്ല. പക്ഷേ ദൂരെ നിന്ന് ആളുകൾ ഗ്രാമം കാണാൻ വരുമ്പോൾ ഗ്രാമവാസികൾ അത് ഒരു പ്രതിഫലമായി കണക്കാക്കുന്നു.  ഈ ഗ്രാമത്തിന് 2017ൽ കേന്ദ്ര സർക്കാരിന്‍റെ  സ്കോച്ച് അവാർഡ് ലഭിച്ചിട്ടുണ്ട്

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link