Rahu Gochar 2023: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ഉണ്ടാകും രാഹു കൃപ; ലഭിക്കും വൻ ധനലാഭം
മിഥുനം: മിഥുന രാശിക്കാർക്ക് രാഹുവിന്റെ സംക്രമത്തിൽ നിന്നും വളരെ നല്ല ഫലങ്ങൾ ലഭിക്കും. കരിയറിൽ പുരോഗതിയുടെ പുതിയ വഴികൾ തുറക്കും. ഇതിലൂടെ സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും ഇടയാക്കും. ബിസിനസുകാർക്കും ഈ സംക്രമം പ്രയോജനകരമാകും. അവരുടെ ബിസിനസ്സ് പുരോഗമിക്കും അതിലൂടെ ധാരാളം ലാഭം നേടാനാകും.
കുംഭം: രാഹുവിന്റെ സംക്രമം ഈ രാശിക്കാർക്ക് പ്രതീക്ഷിക്കാതെ ധനം നൽകും. അപ്രതീക്ഷിതമായ ധനലാഭത്തിൽ ജീവിതം സന്തോഷത്താൽ നിറയും. ഇതിലൂടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. വ്യവസായികൾക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ഈ സമയം ഇവർക്ക് ധനലാഭം നേടാൻ കഴിയും.
കന്നി: രാഹുവിന്റെ രാശിമാറ്റം കന്നിരാശിക്കാർക്ക് വിശേഷ ഗുണം നൽകും. പങ്കാളിത്തത്തോടെ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും വിജയിക്കും. വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. പങ്കാളിത്തത്തിൽ ചെയ്യുന്ന ബിസിനസിന് ഈ സമയം എന്തെങ്കിലും ജോലി ആരംഭിക്കുകയാണെങ്കിൽ, അത് വളരെ ഗുണം ചെയ്യും. വിവാഹ ജീവിതത്തിനും ഈ സമയം വളരെ നല്ലതായിരിക്കും. ഇണയുമായി നല്ല ബന്ധം സ്ഥാപിക്കും.
മീനം: രാഹു മേട രാശിയിൽ നിന്നും മീന രാശിയിലേക്ക് നീങ്ങും. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് വമ്പിച്ച ധനലാഭത്തിന് സാധ്യതയുണ്ട്. നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. കടം കൊടുത്ത പണം തിരികെ ലഭിക്കും. കരിയറിൽ അപ്രതീക്ഷിത വിജയംലഭിക്കുകയും അതിലൂടെ സന്തോഷമുണ്ടാകുകയും ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)