Rahu Gochar 2025: പുതുവർഷത്തിൽ രാഹു കുംഭത്തിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!

Thu, 12 Dec 2024-1:08 pm,

Rahu Rashiparivartan 2025: വേദ ജ്യോതിഷമനുസരിച്ച് രാഹുവിനെ ഒരു പിടികിട്ടാ ഗ്രഹം എന്നാണ് വിശേഷിപ്പിക്കുന്നത്. അത് ജീവിതത്തിൻ്റെ വിവിധ മേഖലകളിൽ പ്രത്യേക സ്വാധീനം ചെലുത്താറുമുണ്ട്.

ഇതോടൊപ്പം പരുഷമായ സംസാരം, ചൂതാട്ടം, യാത്രകൾ, മോഷണം, ത്വക്ക് രോഗങ്ങൾ, മതപരമായ യാത്രകൾ എന്നിവയ്ക്ക് രാഹു കാരണമാകാറുണ്ട്.

ജ്യോതിഷ പ്രകാരം രാഹുവിൻ്റെ ചലനത്തിൽ മാറ്റം വരുമ്പോൾ ഈ മേഖലകളെയെല്ലാം ബാധിക്കുമെന്നാണ് പറയുന്നത്. 2025-ൽ രാഹു കുംഭ രാശിയിൽ പ്രവേശിക്കും.

കുംഭം (Aquarius):  ഇവർക്ക് രാഹുവിൻ്റെ സംക്രമം വളരെയധികം ഗുണം ചെയ്യും. ആത്മവിശ്വാസം വർദ്ധിക്കും, വ്യക്തിത്വം മെച്ചപ്പെടും, ജോലിയിലും ബിസിനസിലും മികച്ച വിജയം, പുതിയ വരുമാന സ്രോതസ്സുകൾ തെളിയും, സാമ്പത്തിക സ്ഥിതി ശക്തമാകും. വിവാഹിതർക്ക് സന്തോഷകരമായ ദാമ്പത്യജീവിതം ലഭിക്കും, ഇണയുടെ പുരോഗതിക്ക് അവസരരം, ജീവിതശൈലിയിൽ മാറ്റങ്ങൾ ഉണ്ടാകും.

ഇടവം (Taurus): രാഹുവിൻ്റെ സംക്രമം ഇടവ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. കർമ്മ ഭാവത്തിൽ രാഹുവിൻ്റെ സ്വാധീനം ബിസിനസിലും ജോലിയിലും പുരോഗതി നൽകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും, തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനും ശമ്പള വർദ്ധനയും സാധ്യത.

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് രാഹുവിൻ്റെ സംക്രമണം ഭാഗ്യ നേട്ടങ്ങൾ നൽകും. ഈ സമയം ഇവരുടെ തീർപ്പാക്കാത്ത ജോലികൾ പൂർത്തിയാക്കും, ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള നിങ്ങളുടെ കഴിവ് വർദ്ധിക്കും, മികച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുംഎം, ബിസിനസിലും തൊഴിലിലും ലാഭമുണ്ടാകും, രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാനുള്ള അവസരമുണ്ടാകും. മതപരവും മംഗളകരവുമായ പരിപാടികളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം നേടാൻ കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link