Rahu Mercury Conjunction 2024: 18 വർഷത്തിന് ശേഷം, ബുധനും രാഹുവും മീനരാശിയിൽ സംയോജിക്കുന്നു, ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!!
ജോലി, ബിസിനസ്, ബുദ്ധി, വികസനം, വിദ്യാഭ്യാസം എന്നിവയുടെ ദാതാവായി കണക്കാക്കപ്പെടുന്ന ശുഭഗ്രഹമാണ് ബുധന്‍. വരും നാളുകളിൽ മീനരാശിയിൽ രാഹുവും ബുധനും കൂടിച്ചേരുന്നത് പല രാശിക്കാർക്കും ഗുണം ചെയ്യും. ഈ കൂട്ടുകെട്ട് ചില രാശിക്കാര്‍ക്ക് വളരെയേറെ ശുഭ ഫലങ്ങള്‍ സമ്മാനിക്കും. രാഹു ബുധന്‍ യുതി സമ്മാനിക്കുന്ന ശുഭഫലങ്ങൾ ഏതൊക്കെ രാശിക്കാർക്കാണ് ലഭിക്കുകയെന്ന് അറിയാം .....
ഇടവം രാശി (Taurus Zodiac Sign) ഇടവം രാശിയിലുള്ള ആളുകൾക്ക്, ഈ സംയോജനം അവരുടെ കരിയറിൽ ഏറെ ഗുണം ചെയ്യും. ഇത് മാത്രമല്ല, അവർക്ക് സാമ്പത്തിക വളർച്ചയും ലഭിക്കും. എവിടെയും പണം നിക്ഷേപിക്കുന്നതിന് ഈ സമയം പ്രയോജനകരമാകും. കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹം വർദ്ധിക്കും.
കർക്കിടകം രാശി (Cancer Zodiac Sign)
കര്‍ക്കിടകം രാശിക്കാര്‍ അപൂർണ്ണമായ എല്ലാ ജോലികളും ഈ സമയത്ത് പൂർത്തിയാക്കും. വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ സ്വപ്നം തീർച്ചയായും പൂർത്തീകരിക്കും. പലയിടത്തുനിന്നും സമ്പത്തിന്‍റെ പുതിയ വഴികൾ സൃഷ്ടിക്കപ്പെടും. ഈ സമയത്ത് നിങ്ങൾ നടത്തുന്ന ഏത് യാത്രയും ഫലവത്താകും. നിങ്ങളുടെ പങ്കാളി നൽകുന്ന ഉപദേശം നിങ്ങൾ പിന്തുടരുകയാണെങ്കിൽ, അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.
ചിങ്ങം രാശി (Leo Zodiac Sign)
സാമ്പത്തിക കാഴ്ചപ്പാടിൽ പുതിയ ആശയങ്ങൾ പ്രയോജനകരമാകും. ഈ സമയത്ത് പഴയ കടങ്ങളെല്ലാം വീട്ടാന്‍ സാധിക്കും. ഈ രാശിക്കാർക്ക് പുതിയ ഊർജ്ജവും ആത്മവിശ്വാസവും ലഭിക്കും. ഈ രാശിക്കാർ അവിവാഹിതരാണെങ്കിൽ അവർക്ക് ഒരു നല്ല ജീവിത പങ്കാളിയെ ലഭിക്കും.
വൃശ്ചികം രാശി (Scoropio Zodiac Sign)
ഈ സമയത്ത് വൃശ്ചിക രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. നിങ്ങളുടെ കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. ഈ സമയം പ്രണയത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നവര്‍ക്ക് നല്ല സമയം ആയിരിയ്ക്കും. അവരുടെ അടുപ്പം കൂടുതൽ വർദ്ധിക്കും.
മീനം രാശി (Pisces Zodiac Sign)
ഈ സമയത്ത് മീനം രാശിക്കാരുടെ ആത്മവിശ്വാസം വളരെ മികച്ചതായിരിക്കും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. തൊഴിൽരംഗത്ത് വളർച്ചയുണ്ടാകും. ഈ സമയത്ത് ശത്രുക്കളുടെ മേൽ വിജയം കൈവരിക്കും. അതേസമയം, വ്യവസായികൾ ഈ സമയത്ത് ധാരാളം സമ്പത്ത് നേടും
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)