Rahu Transit: 2025ൽ രാഹു കുംഭം രാശിയിൽ; ഈ രാശികൾക്ക് സമ്പത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ട
നിലവില്‍ മീനം രാശിയിൽ സഞ്ചരിക്കുന്ന രാഹു ശനിയുടെ രാശിയായ കുംഭത്തിലേക്ക് എത്തുമ്പോൾ വിവിധ രാശികൾക്ക് വലിയ നേട്ടങ്ങളുണ്ടാകും. ആ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മേടം രാശിക്കാർക്ക് ഈ കാലയളവില്‍ വരുമാനം ഇരട്ടിയാകും. ബിസിനസിൽ ലാഭമുണ്ടാകും. സര്‍ക്കാര്‍ ജോലി നേടാന്‍ അനുകൂല സമയമാണിത്. പുതിയ വരുമാന സ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. കിട്ടാനുള്ള പണം തിരികെ കിട്ടും. നിക്ഷേപങ്ങള്‍ നടത്താൻ അനുകൂല സമയമാണ്. പ്രോപ്പര്‍ട്ടികള്‍ വാങ്ങാൻ അവസരമുണ്ടാകും. ബിസിനസുകാര്‍ വലിയ കരാറുകളില്‍ ഒപ്പുവെക്കും.
ഇടവം രാശിക്കും 2025 വളരെ ഗുണകരമാണ്. ജോലി, ബിസിനസ് തുടങ്ങിയവയിലെല്ലാം നേട്ടങ്ങളുണ്ടാകും. ബിസിനസ് സംബന്ധമായ യാത്രകൾ വേണ്ടിവരും. പുതിയ ബിസിനസുകള്‍ തുടങ്ങാനും പഴയത് കൂടുതല്‍ വിപുലമാക്കാനും അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനം കൂടും. ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കാൻ സാധ്യതയുണ്ട്. ജോലിയില്‍ സ്ഥാനക്കയറ്റം, ശമ്പള വർധനവ്, അംഗീകാരം, പ്രശംസ തുടങ്ങിയവ ലഭിക്കും.
മകരം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. മറ്റുള്ളവരെ സംസാരത്തിലൂടെ ആകർഷിക്കാൻ നിങ്ങൾക്ക് സാധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.