Kerala rain: പേമാരിയിൽ മുങ്ങി തലസ്ഥാനം; മഴക്കെടുതി രൂക്ഷമാകുന്നു, ചിത്രങ്ങൾ കാണാം

Mon, 20 May 2024-1:28 pm,

പുതിയ കാലാവസ്ഥ അറിയിപ്പ് പ്രകാരം 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

 

മഴക്കെടുതിയെ തുടർന്ന് തിരുവനന്തപുരത്ത് ഫയർഫോഴ്സ് കൺട്രോൾ റൂം തുറന്നു

 

0471 - 2333101 എന്ന നമ്പറിൽ ഫയർഫോഴ്സ് സേവനത്തിനായി വിളിക്കാവുന്നതാണ് 

 

പല പ്രദേശങ്ങളും വെള്ളക്കെട്ടിലായതോടെ പരിഹാര നടപടികളുമായി കോര്‍പ്പറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.

 

ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഓടകള്‍ ശുചീകരിക്കുന്ന പ്രവൃത്തികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമായി.

 

പ്രധാന റോഡുകളിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.  

 

കനത്ത മഴയെ തുടർന്ന് പൊന്മുടിയിലേക്കുള്ള വിനോദസഞ്ചാര യാത്രയ്ക്ക് കഴിഞ്ഞ ദിവസം വിലക്ക് ഏർപ്പെടുത്തിയിരുന്നു.

 

തിരുവനന്തപുരം ജില്ലയിൽ ക്വാറി - ഖനന പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്.

 

മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിന്‍റെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങിയെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

 ചെളിയിലും വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link