Rajayoga: ഈ 7 നക്ഷത്രക്കാർക്ക് രാജയോഗം തുടങ്ങി; ഇനി പണ മഴ പെയ്യും, ശത്രുദോഷം തീരും!
പുണർതം: ആഗ്രഹിച്ചതെന്തും സ്വന്തമാക്കാനുള്ള അവസരമാണ് പുണർതം നക്ഷത്രക്കാർക്ക് കൈവന്നിരിക്കുന്നത്. ഒരിക്കലും സാധിക്കില്ലെന്ന് കരുതി മാറ്റിവെച്ച പലതും ഇനി യാഥാർത്ഥ്യമാകും. തൊഴിൽ മേഖലയിലുള്ളവർക്ക് സ്ഥാനക്കയറ്റത്തിന് ഉൾപ്പെടെ സാധ്യതയുണ്ട്. ബിസിനസ് രംഗത്തുള്ളവർക്ക് ഇരട്ടി ലാഭം കൊയ്യാനുള്ള അവസരങ്ങൾ ലഭിക്കും.
പൂയം: വീട്, വിവാഹം, സന്താനം, വസ്തുഭാഗ്യം തുടങ്ങിയ എല്ലാ ഭാഗ്യങ്ങളും പൂയം നക്ഷത്രക്കാർക്ക് ലഭിക്കും. ആത്മവിമർശനത്തിലൂടെ തെറ്റുകൾ തിരുത്തി മുന്നോട്ട് പോകാൻ ശ്രമിക്കും. കലാ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവർ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ ശോഭിക്കും. ഈ നക്ഷത്രക്കാരുടെ ശത്രുദോഷവും മാറും.
പൂരം: ഏപ്രിൽ പൂരം നക്ഷത്രക്കാർക്ക് രാജയോഗതുല്യമായ മാസമാണ്. സ്വപ്നതുല്യമായ ഉയർച്ചയാണ് ഈ നക്ഷത്രക്കാരെ തേടിയെത്താൻ പോകുന്നത്. എന്ത് തൊട്ടാലും അനുകൂല ഫലങ്ങൾ ലഭിക്കും. സുഹൃത്തുക്കൾ വഴി പല കാര്യങ്ങളും സാധ്യമാകും. തൊഴിൽ മേഖലയിലും ബിസിനസ് രംഗത്തും പ്രവർത്തിക്കുന്നവർക്ക് അവിശ്വസനീയമായ നേട്ടങ്ങൾ ലഭിക്കും.
വിശാഖം: ഈ നക്ഷത്രക്കാർക്ക് അക്ഷരാർത്ഥത്തിൽ ശുക്രൻ ഉദിച്ചെന്ന് തന്നെ പറയാം. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. തൊഴിൽ മേഖലയിലുള്ളവർക്ക് സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതിയിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ വിശാഖം നക്ഷത്രക്കാരെ ഞെട്ടിക്കുന്ന സമയമാണ് ഇനി വരാൻ പോകുന്നത്.
അനിഴം: ഏത് മേഖലയിൽ പ്രവർത്തിക്കുന്ന അനിഴം നക്ഷത്രക്കാർക്കും വലിയ നേട്ടങ്ങൾ ലഭിക്കുന്ന സമയമാണ് വന്നെത്തിയിരിക്കുന്നത്. വിദ്യാവിജയം, കാര്യവിജയം, സന്താനസൗഖ്യം എന്നിവയുണ്ടാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. ആരോഗ്യകരമായ പ്രശ്നങ്ങൾ മാറും. ബിസിനസ് മേഖലയിലുള്ളവർക്ക് വമ്പൻ ലാഭം ലഭിക്കും. നിക്ഷേപകർക്കും ഏറെ അനുയോജ്യമായ സമയമാണ് വന്നെത്തിയിരിക്കുന്നത്.
തൃക്കേട്ട: മാനസിക സുഖത്തിനൊപ്പം സാമ്പത്തികമായ ഉയർച്ചയും രാജയോഗത്തിൽ തൃക്കേട്ട നക്ഷത്രക്കാരെ തേടിയെത്തും. വിലപിടിപ്പുള്ള കാര്യങ്ങൾ സ്വന്തമാക്കാനാകും. ദൂരയാത്ര ചെയ്യും. കുടുംബത്തിനൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെയ്ക്കാൻ സാധിക്കും. നഷ്ടപ്പെട്ട വസ്തുക്കളും വ്യക്തിബന്ധങ്ങളുമെല്ലാം തിരികെ ലഭിയ്ക്കാൻ സാധ്യതയുണ്ട്.
ഉത്രാടം: ഈ നക്ഷത്രക്കാർക്ക് ജീവിതത്തിൽ ഐശ്വര്യമുണ്ടാകുന്ന സമയമാണ് ഇത്. ആഗ്രഹിച്ച ജോലി ലഭിക്കാൻ സാധ്യത കൂടുതലുള്ള സമയമാണ്. വിചാരിയ്ക്കാതെ തന്നെ മംഗളകാര്യങ്ങൾ നടക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഈ നക്ഷത്രക്കാർക്ക് ശത്രുദോഷം മാറിക്കിട്ടും.