Rajisha Vijayan: പ്രകൃതിയിലലിഞ്ഞ് രജിഷ വിജയൻ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Fri, 01 Sep 2023-7:32 pm,

ന്യൂഡൽഹിയിലെ നോയിഡ സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ ബിരുദം നേടിയ രജിഷ അവതാരകയായിരുന്നു. 

ജോർജ്ജേട്ടൻസ് പൂരം, ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ്, കൊള്ള, മധുരമനോഹര മോഹം തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

ധനുഷ് നായകനായ കർണ്ണൻ ആയിരുന്നു ആദ്യ തമിഴ് സിനിമ.

കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് രജിഷ വിജയൻ. 

മലയാളവും തമിഴും അടക്കം നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. 

കർണ്ണനിലെ അഭിനയം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം സൂര്യയോടൊപ്പം ജയ്ഭീമിലും അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ രജിഷ, പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധനേടാറുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link