Raksha Bandhan 2024: വർഷങ്ങൾക്ക് ശേഷം രക്ഷാബന്ധനിൽ അപൂർവ്വ സംയോഗം; ഇവർക്ക് രാജകീയ ജീവിതം ഉറപ്പ്!
Raksha Bandhan 2024: എല്ലാ വർഷവും ശ്രവണ മാസത്തിലെ പൗർണമി ദിനത്തിലാണ് സഹോദര സ്നേഹം കൊണ്ടാടുന്ന ദിവസമായ രക്ഷാബന്ധൻ ആഘോഷിക്കുന്നത്.
ഈ വർഷം രക്ഷാബന്ധൻ ആഗസ്റ്റ് 19 നാണ് ആഘോഷിക്കുന്നത്. ഈ ദിനം 90 വർഷങ്ങൾക്ക് ശേഷം നിരവധി അപൂർവ്വ സംയോഗങ്ങൾ നടക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
ജ്യോതിഷ പ്രകാരം രക്ഷാബന്ധൻ ദിനത്തിൽ സർവ്വാർദ്ധ സിദ്ധി യോഗം, രവി യോഗം, ശോഭന യോഗം എന്നിവയോടൊപ്പം തിരുവോണം നക്ഷത്രവും വരുന്നു. ഇതോടൊപ്പം ഇത് ശ്രവണ മാസത്തിലെ അവസാനത്തെ തിങ്കളാഴ്ചയും ആയതുകൊണ്ട് ചന്ദ്രൻ കുംഭത്തിൽ പ്രവേശിക്കും
ചന്ദ്രന്റെ അധിപൻ മഹാദേവനാണ്. അതുപോലെ കുംഭം ശനിയുടെ രാശിയാണ്. അതുകൊണ്ടുതന്നെ ഈ ദിനം ചില രാശിക്കാർക്ക് മഹാദേവന്റെ അനുഗ്രഹത്തോടൊപ്പം ശനിയുടെ സ്‌പെഷ്യൽ കൃപയും ഉണ്ടാകും.
ഇത് മാത്രമല്ല ഈ ദിവസം ചിങ്ങ രാശിയിൽ സൂര്യൻ ബുധൻ ശുക്രൻ എന്നിവരുടെ സംയോഗവും ഉണ്ടാകും. ഇതിലൂടെ ശുക്രാദിത്യ ബുധാദിത്യ, ലക്ഷ്മി നാരായണ, ത്രിഗ്രഹി യോഗങ്ങളോടൊപ്പം ശശ് മഹാപുരുഷ രാജയോഗവും രൂപപ്പെടും. ഈ ദിനം ഭാഗ്യനേട്ടങ്ങൾ ഉണ്ടാകുന്ന ആ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): ഇവർക്ക് രക്ഷാബന്ധൻ വളരെ സ്പെഷ്യൽ ആയിരിക്കും കാരണം ഈ രാശിയുടെ അഞ്ചാം ഭാവത്തിൽ ബുധൻ ശുക്രൻ സൂര്യൻ എന്നിവരുണ്ട്. ഇതോടൊപ്പം ശനിയും ചന്ദ്രനും പതിനൊന്നാം ഭാവത്തിൽ ഉണ്ടാകും. ഇതിലൂടെ ഇവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. ജോലിയിലും മൂകാച നേട്ടങ്ങൾ ഉണ്ടാകും, സാമ്പത്തികം ശക്തമാകും.
കുംഭം (Aquarius): ഇവരുടെ ജീവിതത്തിലും സന്തോഷം വന്നുചേരും. ഈ രാശിയിൽ ബുധൻ സൂര്യൻ ശുക്രൻ ഏഴാം ഭാവത്തിലുണ്ട്. ഇതോടൊപ്പം ശശ് യോഗം ലഗ്ന ഭാവത്തിലുണ്ട്. ഇതിലൂടെ ഇവർക്ക് ഭൗതിക സുഖം, പണികൾ കൃത്യ സമയത്ത് പൂർത്തിയാക്കും, ജോലിയിൽ അപാരനേട്ടം, പ്രമോഷൻ, ബിസിനസിൽ നേട്ടം, ആരോഗ്യം നല്ലതായിരിക്കും
ധനു (Sagittarius): ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് രാജയോഗം ഉണ്ടകുന്നത്. ഇതിലൂടെ ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും, ജോലിയുള്ളവർക്ക് ഈ സമയത്തെ വലിയ നേട്ടങ്ങൾ നൽകും, വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹമുള്ളവർക്ക് അത് നടക്കും, സാമ്പത്തികം നല്ലതായിരിക്കും, വരുമാനത്തിന്റെ പുതിയ വഴികൾ തുറക്കും, ആരോഗ്യം നല്ലതായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)