Maha Ashtami 2024: മഹാ അഷ്ടമിയിൽ മഹാ സംയോഗം; ഇവർക്കിനി സൗഭാഗ്യനാളുകൾ, നിങ്ങളും ഉണ്ടോ?
ഇത്തവണത്തെ മഹാ അഷ്ടമി ഒക്ടോബർ 11 നാണ്. ഈ ദിവസം മഹാ ഗൗരിയെയാണ് ആരാധിക്കുന്നത്.
Maha Ashtami Sanyog 2024: ജ്യോതിഷ പ്രകാരം നവരാത്രിയിലെ അഷ്ടമി വളരെയധികം സവിശേഷതയുള്ള ദിനമാണ്. ഈ ദിവസം ചില യാദൃശ്ചികമായ യോഗങ്ങൾ രൂപപ്പെടും. ഇത്തവണത്തെ മഹാ അഷ്ടമി ഒക്ടോബർ 11 നാണ്.
ജ്യോതിഷത്തിലെ കണക്കുകൂട്ടലുകൾ അനുസരിച്ച് ഈ ദിവസം സർവാർത്ത സിദ്ധിയോഗത്തിൻ്റെയും രവിയോഗത്തിൻ്റെയും ബുധാദിത്യ യോഗത്തിന്റെയും സംയോഗം നടക്കും. ഇത് 50 വർഷങ്ങൾക്ക് ശേഷമാണ് സംഭവിക്കുന്നത്.
ഈ മഹാ അഷ്ടമി ചില രാശിക്കാർക്ക് കൈനിറയെ നേട്ടങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെ എന്നറിയാം...
മേടം (Aries): നവരാത്രിയിലെ അഷ്ടമി മേട രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. പുരോഗതിയുണ്ടാകും, കിട്ടാനുള്ള പണം കിട്ടും, ആത്മീയ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും, സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. പുതിയ ജോലിക്കുള്ള ഓഫറും ലഭിച്ചേക്കാം.
കർക്കടകം (Cancer): ഈ രാശിക്കാർക്കും മഹാ അഷ്ടമി അനുകൂല ഫലങ്ങൾ നൽകും. ബിസിനസ്സുകാർക്ക് ഈ സമയം അനുകൂലമായിരിക്കും. പുതിയ ഡീലുകൾ അന്തിമമാകും, അതിൽ നേട്ടവും ലഭിക്കും, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല വാർത്തകൾ ലഭിക്കും, കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും, മാനസികമായി അസ്വസ്ഥനാണെങ്കിൽ നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. കുടുംബത്തോടൊപ്പം നല്ല സമയം ആയിരിക്കും.
കന്നി (Virgo): കന്നി രാശിക്കാർക്കും ദുർഗ്ഗാഷ്ടമി ശുഭകരമായിരിക്കും. ബിസിനസുകാർക്ക് ലാഭം ഉണ്ടാകും, നിക്ഷേപം നടത്താൻ ഈ സമയം നല്ലതായിരിക്കും, ഭാവിയിൽ നല്ല വരുമാനം ലഭിച്ചേക്കാം, കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാകും, മാതാപിതാക്കളോടൊപ്പം നല്ല സമയം ചെലവഴിക്കും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)