Sanju Samson Duck Records: സഞ്ജുവിനെ വെല്ലാന്‍ ആരുണ്ട് മക്കളേ....! രണ്ട് സെഞ്ച്വുറിയും നാല് ഡക്കും; ഇതും ഒരു റെക്കോര്‍ഡ്

Mon, 11 Nov 2024-11:50 am,

ഇന്ത്യന്‍ ടീമില്‍ ഇടയ്ക്ക് മാത്രം വന്നുപോയിക്കൊണ്ടിരുന്ന താരം എന്ന ചീത്തപ്പേര് മാറ്റാനുള്ള ശ്രമത്തിലാണ് സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരെയുള്ള ടി20 സീരിസില്‍ തകര്‍പ്പന്‍ സെഞ്ച്വുറി നേടി ആയിരുന്നു താരത്തിന്റെ തിരിച്ചുവരവ്.

ദക്ഷിണാഫ്രിയ്ക്കക്കെതിരെയുള്ള സീരിസിലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ഈ മികവിന്റെ പേരിലായിരുന്നു. മിഡില്‍ ഓര്‍ഡറില്‍ നിന്ന് ടോപ്പ് ഓര്‍ഡറിലേക്ക് പ്രവേശനം കിട്ടിയപ്പോള്‍ സ്ജുവിന്റെ കളി തന്നെ മാറിയിരുന്നു

ദക്ഷിണാഫ്രിയ്ക്കക്കെതിരെ ആദ്യ മത്സരത്തില്‍ തന്നെ സഞ്ജു തകര്‍പ്പന്‍ സെഞ്ച്വറിയാണ് നേടിയത്. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് സഞ്ജുവിന് മാത്രം സ്വന്തം.

എന്നാല്‍ ദക്ഷിണാഫ്രിയ്ക്കക്കെതിരെയുള്ള രണ്ടാം ടി20 യില്‍ മൂന്ന് പന്തില്‍ പൂജ്യം റണ്‍ എടുത്താണ് സഞ്ജു പുറത്തായത്. അത് മറ്റൊരു റെക്കോര്‍ഡിന് കൂടി വഴിവച്ചിരിക്കുകയാണ് ഇപ്പോള്‍. മത്സരം ഇന്ത്യ പരാജയപ്പെടുകയും ചെയ്തു.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും അധികം തവണ ഡക്ക് ആകുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന 'റെക്കോര്‍ഡ്' ആണ് സഞ്ജു സാംസണ്‍ ഇപ്പോള്‍ നേടിയിരിക്കുന്നത്. ഈ വര്‍ഷം മാത്രം ഇത് നാലാം തവണയാണ് സഞ്ജു സാംസണ്‍ ഡക്ക് ആയി പുറത്താകുന്നത്.

ലോകക്രിക്കറ്റില്‍ (ടി20യില്‍) മറ്റൊരു റെക്കോര്‍ഡിനും സഞ്ജു ഉടമയായിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന താരവും അതുപോലെ തന്നെ നാല് തവണ ഡക്ക് ആവുന്ന താരവും എന്ന റെക്കോര്‍ഡ് ഇനി സഞ്ജു സാംസണിന്റെ പേരില്‍ ആയിരിക്കും.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20 യില്‍ പലതവണ ഡക്ക് ആയി പുറത്താകുന്നത് അസംഭവ്യമായ കാര്യം ഒന്നും അല്ല. സഞ്ജുവിന് തൊട്ടുപിറകെ മൂന്നെണ്ണത്തിന്റെ റെക്കോര്‍ഡുകളുമായി വിരാട് കോലിയും രോഹിത് ശര്‍മയും യൂസഫ് പത്താനും ഒക്കെ ഉണ്ട്. രോഹിത് ശര്‍മ രണ്ട് കലണ്ടര്‍ വര്‍ഷങ്ങളില്‍ മൂന്ന് തവണ വീതം ഡക്ക് ആയിട്ടുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link